Daily Delight IFC കലാസന്ധ്യ സീസണ്‍ 3 ; ജി വേണുഗോപാല്‍, അഖില ആനന്ദ്, സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കും

പിന്നണി ഗായകന്‍ ജി വേണുഗോപാല്‍, അഖില ആനന്ദ് & സാബു തിരുവല്ല ഇന്ത്യന്‍ ഫാമിലി ക്‌ളബ്ബ് കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പങ്കെടുക്കാന്‍ ഡബ്ലിനില്‍ എത്തുന്നു.

ഇന്ത്യന്‍ ഫാമിലി ക്‌ളബ് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഈ വര്ഷം നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3.00 pm മുതല്‍ ഫിബബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ മൂന്നില്‍ (Sponsored by Daily Delight) പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അഖില ആനന്ദ്, അനുകരണ കലയിലെ മുടി ചൂടാ മന്നന്‍ സാബു തിരുവല്ല എന്നിവര്‍ പങ്കെടുക്കുന്നു.കേരളക്കരയിലെ ഓരോ മണല്‍ത്തരികളെ പോലും കോരിത്തരിപ്പിക്കുന്ന ജി വേണുഗോപാലിന്റെ മാസ്മരിക ശബ്ദത്തില്‍ ഗൃഹാതുരത്വം തുടിക്കുന്ന എണ്‍പതുകളിലെയും തൊണ്ണൂറുകളിയെയും ഗാനങ്ങളും, അഖില ആനന്ദിന്റെയും മറ്റു അനുഗ്രഹീത ഗായകരുടേയും ശബ്ദസൗകുമാര്യത്തില്‍ ഏറ്റവും പുതിയ ഗാനങ്ങളും കോര്‍ത്തിണക്കിയ രാഗ മാലിക കലാസന്ധ്യ സീസണ്‍ മൂന്നിന്റെ മാത്രം പ്രത്യേകത ആയിരിക്കും.

അനുഗ്രഹീത മിമിക്രി കലാകാരന്‍ സാബു തിരുവല്ലയുടെ ആക്ഷേപ ഹാസ്യ ശബ്ദാനുകരണം ഈ പരിപാടിയുടെ മുതല്‍ക്കൂട്ടാകും. ഇതോടൊപ്പം ജി വേണുഗോപാല്‍ അയര്‍ലണ്ടില്‍നിന്നും ഓഡിഷന്‍ നടത്തി തിരഞ്ഞെടുക്കുന്ന ഗായകര്‍ക്ക് അന്നേദിവസം സ്റ്റേജില്‍ പാടുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് (നിബന്ധനകള്‍ക്ക് വിധേയം). ഇതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തികള്‍ ഓഡിഷനായി സംഘാടകരുമായി എത്രയും പെട്ടന്ന് ബന്ധപ്പെടെണ്ടതാണ്.

അയര്‍ലണ്ടിലുള്ള എല്ലാ സംഗീതപ്രേമികളെയും ഈ കലാവിരുന്നിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയുന്നു. ഈ പരിപാടി ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ കലാ പ്രേമികളുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

1. John George0863756054
2. Boby Luiz 0861025180
NB; ഡബ്ലിന് പുറത്തു ഈ പരിപാടിക്ക് ബുക്കിംഗ് ആവശ്യമുള്ളവര്‍ എത്രയും പെട്ടന്ന് John George 0863756054 നമ്പറില്‍ ബന്ധപ്പെടണം എന്ന് താല്പര്യപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: