കാപ്പി കുടിച്ചാല്‍ ആയുസ്സ് കൂടുമോ ? പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

കാപ്പി കുടിയും ആയുരാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (ഐ.എ.ആര്‍.സി), എംപീരിയല്‍ കോളേജ് ലണ്ടന്‍ എന്നീ രണ്ട് അന്താരാഷ്ട്ര പഠനങ്ങളിലാണ് കാപ്പി കുടിക്കുന്നവരിലെ ആയുസ്സ് കുടിക്കാത്തവരെക്കാള്‍ കൂടുതലാണെന്നു കണ്ടെത്തിയത്. യൂറോപ്പിലെ പത്ത് രാജ്യങ്ങളിലായി അഞ്ച് ലക്ഷത്തിലേറെ ആളുകളില്‍ നടത്തിയ പഠനത്തില്‍ ഈ ബന്ധം കണ്ടെത്തിയതിനോടൊപ്പം യു.എസിലും 2 ലക്ഷത്തോളം ആളുകളെ ഇത്തരം പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴും കാപ്പി കുടിക്കുന്നവര്‍ കുടിക്കാത്തവരെക്കാള്‍ ആരോഗ്യപരമായി മികച്ചു നില്‍ക്കുന്നുവെന്ന് പഠനഫലമാണ് ലഭിച്ചിരിക്കുന്നത്.

കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, അര്‍ബുദം, സ്‌ട്രോക്ക്, പ്രമേഹം, വൃക്കരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ രോഗബാധ ഇല്ലെന്നും സ്ഥിതീകരിച്ചു. കാപ്പിയിലെ കാഫീന്‍ എന്ന പദാര്‍ത്ഥമാകാം ആയുസ്സ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കാഫീന്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വിശ്വസിച്ചുപോകുന്ന ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. മനുഷ്യ ശരീരത്തില്‍ ഈ പദാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് വിശദീകരിക്കാന്‍ കഴിയുന്ന ഗവേഷണങ്ങളിലൂടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ പല രോഗങ്ങള്‍ക്കും കാഫീന്‍ ഒരു ഔഷധമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞേക്കും.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: