പഴയ സ്വര്‍ണവും കാറും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമാവില്ല

പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ ഏകീകൃത ചരക്ക് സേവന നികുതി ബാധകമാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വ്യക്തികള്‍ പഴയ സ്വര്‍ണം ജുവല്‍റികളില്‍ വില്‍ക്കുമ്പോഴും ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് കൈമാറുമ്പോഴും ജിഎസ്ടിക്ക് വിധേയമാകില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

ജിഎസ്ടി ആക്റ്റിന്റെ സെക്ഷന്‍ 9 (4) നിബന്ധനകള്‍ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ബാധകമല്ല. അതേസമയം, രജിസ്റ്റേഡ് അല്ലാത്ത വിതരണക്കാരില്‍ നിന്നും രജിസ്റ്റേഡ് വിതരണക്കാരിലേക്കുള്ള (ജുവല്‍റി) സ്വര്‍ണാഭരണങ്ങളുടെ കൈമാറ്റത്തിന് റിവേഴ്സ് ചാര്‍ജ് മെക്കാനിസത്തിനും കീഴില്‍ നികുതി ഈടാക്കുന്നതായിരിക്കും.

ഇതനുസരിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്കായിരിക്കും നികുതി ബാധ്യത. അതായത് ജുവല്‍റികള്‍ നികുതി നല്‍കേണ്ടി വരും. ജിഎസ്ടിക്കു കീഴില്‍ മൂന്ന് ശതമാനം നികുതിയാണ് സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തികൊണ്ടുള്ള പ്രഖ്യാപനം പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: