ലോകത്താദ്യമായി വയര്‍ലസ് ചാര്‍ജിംഗ് ലാപ്പ്‌ടോപ്പ് അവതരിപ്പിച്ച് ഡെല്‍

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമെന്ന പുത്തന്‍ പരിഷ്‌കാരവുമായി ലാപ്പ്പടോപ്പ് വിപണി പിടിക്കാന്‍ ഡെല്ലിന്റെ പുതിയ നീക്കം. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള ലാറ്റിട്യൂഡ് 7285 ഡെല്‍ യുഎസ്സില്‍ ലോഞ്ച് ചെയ്തു. ലാപ്ടോപ്പിന്റെ കീബോര്‍ഡ് തന്നെയാണ് വയര്‍ലെസ് പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ഡിവൈസ് ആയി പ്രവര്‍ത്തിക്കുന്നത്.

ലാറ്റിട്യൂഡ് 7000 സീരിസില്‍ ഉള്‍പ്പെടുന്ന ലാറ്റിട്യൂഡ് 7285 പ്രധാനമായും ബിസിനസ് ക്ലാസ്സ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വിപണിയിലിറങ്ങിയിരിക്കുന്നത്. യാത്രയ്ക്കിടെ ലാപ്ടോപ്പ് ചാര്‍ജിംഗിന് ബുദ്ധിമുട്ടുന്നവര്‍ക്ക് പുതിയ വയര്‍ലെസ് സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഡെല്ലിന്റെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ സീരിസ് ആയിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

igzo 3k സ്‌ക്രീന്‍, 22wh പവര്‍ ചാര്‍ജിംഗ് ഡിവൈസ്, ഇന്റല്‍ കോര്‍ ഐ പ്രോസസര്‍, വിന്‍ഡോസ് 10 പ്രോ ഒഎസ്, 8ജിബി റാം, 256ജിബി ഹാര്‍ഡ് ഡ്രൈവ് തുടങ്ങിയവയാണ് ലാറ്റിട്യൂഡ് 7258 ഉപഭോക്താവിന് നല്‍കുന്ന സ്പെസിഫിക്കേഷന്‍സ്. ഇന്‍ഫ്രാറെഡ് ക്യാമറ, ഗൂഗിള്‍ ഹലോ പാസ് വേര്‍ഡ് സംവിധാനവും ഇത് ഓഫര്‍ ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ ലാപ്ടോപ്പ് ടാബ് ലെറ്റാക്കി മാറ്റാനുള്ള സംവിധാനവും ലാറ്റിട്യൂഡിനുണ്ട്.

1559 യൂറോയാണ് (ഏകദേശം 115000 ഇന്ത്യന്‍ രൂപ) ലാറ്റിട്യൂഡ് 7285ന്റെ യുഎസ് മാര്‍ക്കറ്റ് വില. ലാറ്റിട്യൂഡിന്റെ വില്‍പ്പന ഡെല്ലിന്റെ ഔദ്യോഗിക സൈറ്റില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി ഉടന്‍ എത്തിയേക്കുമെന്നാണ് വിവരം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: