ഉത്തരകൊറിയയുമായി സൈനികതല ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ദക്ഷിണകൊറിയ

ഉത്തരകൊറിയയുമായി സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടത്താമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് ദക്ഷിണകൊറിയ. ഉത്തര കൊറിയയുടെ ദീര്‍ഘദൂര മീസൈല്‍ പരീക്ഷണം ആശങ്ക സൃഷ്ടിച്ചിരിക്കുന്ന ഘട്ടത്തിലാണ് അനുനയ നീക്കത്തിന് ദക്ഷിണ കൊറിയ മുന്‍കൈയ്യെടുത്തത്. ഈ മാസം 21 ന് ചര്‍ച്ചയാകാമെന്ന് ദക്ഷിണ കൊറിയ നിര്‍ദേശിച്ചു. എന്നാല്‍ ഉത്തര കൊറിയ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

കഴിഞ്ഞ കുറേ നാളുകളായി, ലോകരാജ്യങ്ങളെ പോലും വെല്ലുവിളിച്ച്, യുഎന്‍ പ്രമേയത്തെ അവഗണിച്ച് ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ഏറെ ആശങ്കയുയര്‍ത്തുന്ന ഘട്ടത്തിലാണ് ദക്ഷിണ കൊറിയ അനുകൂല നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ചര്‍ച്ചകളുമായി ഇരു രാജ്യങ്ങളും മുന്നോട്ട് പോകുകയാണെങ്കില്‍, 2015ന് ശേഷം ആദ്യമായി നടക്കുന്ന ഉന്നതതല ചര്‍ച്ചയായിരിക്കുമിത്. കൊറിയന്‍ അതിര്‍ത്തിക്ക് സമീപം ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക തലത്തില്‍ ചര്‍ച്ചയാകാമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരിക്കുന്നത്.

ഉത്തരകൊറിയയുമയി അടുത്ത ബന്ധം ഗ്രഹിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ് യും സൂചന നല്‍കിയിട്ടുണ്ട്. ബെര്‍ലിനില്‍ നടത്തിയ പ്രസംഗത്തില്‍ നോര്‍ത്ത് കൊറിയയുമായി സമാധാനകരാര്‍ ഒപ്പിടുന്നതടക്കമുള്ള വിഷയങ്ങളില്‍ സമ്മര്‍ദം ചെലുത്തുമെന്നും മൂണ്‍ പറഞ്ഞിരുന്നു. ദക്ഷിണകൊറിയയുടെ നിലപാട് ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സഹായകമാകുമെന്നും ചൈനയും പ്രതികരിച്ചു. എന്നാല്‍ ദക്ഷിണ കൊറിയ മുന്നോട്ട് വെച്ച നിര്‍ദേശത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: