നിര്‍മ്മാണ മേഖലയില്‍ വേതന നിരക്ക് ഉയര്‍ത്താന്‍ ലേബര്‍ കോടതി ഉത്തരവിറക്കി

നിര്‍മ്മാണ മേഖലയിലെ വേതനം പുനര്‍നിശ്ചയിക്കാന്‍ സത്വര നടപടികള്‍ ആവശ്യമാണെന്ന് ലേബര്‍ കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച അറിയിപ്പ് തൊഴില്‍ മന്ത്രി ഫ്രാന്‍സിസ് ഫിറ്റസ് ജെറാള്‍ഡിനെ രേഖാമൂലം അറിയിപ്പ് നല്‍കിയിരിക്കുകയാണ് ലേബര്‍ കോടതി. ചരിത്രത്തില്‍ ആദ്യമായാണ് ലേബര്‍ കോടതി നേരിട്ട് ഒരു മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന ചൂഷണത്തിന് തടയിടാനാണ് കോടതിയുടെ ഇടപെടലെന്ന് വ്യക്തമാണ്.

2013 – ലെ റജിസ്‌ട്രേഡ് എംപ്ലോയ്മെന്റ് എഗ്രിമെന്റ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിസഭാ സെക്ടറല്‍ എംപ്ലോയ്മെന്റ് ഓര്‍ഡര്‍ പാസാക്കുകയായിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് തൊഴിലാളികളെ കാറ്റഗറി ഒന്ന്, രണ്ട് എന്നിങ്ങനെ തരാം തിരിച്ച് വേതന നിരക്ക് പുനഃക്രമീകരിച്ചിരിക്കുകയാണ്.

കാറ്റഗറി ഒന്നില്‍പെടുന്ന ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള പൊതു തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ 17 .04 യൂറോ നല്‍കണം. കാറ്റഗറി രണ്ടടി ഉള്‍പ്പെടുന്ന സ്റ്റീല്‍ ഫിക്‌സഡ് ജോലിക്കാര്‍, ക്രയിന്‍ ഡ്രൈവര്‍മാര്‍, ഭാരമുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ഇത്തരക്കാര്‍ കുറഞ്ഞത് നാലു വര്‍ഷത്തെ സേവന പാരമ്പര്യമുള്ളവരാണെങ്കില്‍ മണിക്കൂറില്‍ 18 .36 യൂറോ വേതന നിരക്ക് തൊഴിലുടമ നല്‍കേണ്ടി വരും. ക്രാഫ്റ്റ് തൊഴിലാളികള്‍ കാര്‍പ്പെന്റര്‍, പെയ്ന്റര്‍, സ്റ്റോണ്‍ കട്ടിങ് തുടങ്ങിയ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മണിക്കൂറില്‍ 18 .93 യൂറോ നല്‍കണം.

ആദ്യമായി തൊഴില്‍ മേഖലയിലെത്തിയ പൊതു തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ 13 .77 യൂറോയും വേതന നിരക്ക് പുനഃക്രമീകരണം നടത്തിയതായും ലേബര്‍ കമ്മീഷന്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. 2015 -ലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്ട് അനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ലേബര്‍ കോടതി ഉത്തരവ് സഹായകമാകുമെന്ന് മന്ത്രി ജെറാള്‍ഡ് പറഞ്ഞു. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: