ഡയറക്ട് പ്രൊവിഷന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ വംശീയ വിദ്വേഷങ്ങള്‍ക്ക് ഇരകളാവുന്നതായി റിപ്പോര്‍ട്ട്

യുദ്ധഭൂമിയില്‍ നിന്നും അയര്‍ണ്ടിലെത്തിയ അഭയാര്‍ത്ഥി കുടുംബങ്ങള്‍ താമസിക്കുന്ന ഡയറക്ട് പ്രൊവിഷന്‍ കേന്ദ്രം എന്നറിയപ്പെടുന്ന ഡി.പി-കളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തില്‍ ഡി.പി കളില്‍ കുട്ടികള്‍ വംശീയ വിദ്വേഷത്തിന്റെ ഇരകളായി മാറുന്നുവെന്ന വാര്‍ത്ത ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റ് സ്ഥിരീകരിക്കുകയും ചെയ്തു. അഭയാര്‍ഥികളായി എത്തുന്ന ഇത്തരം കുടുംബങ്ങളോടൊപ്പം രക്ഷിതാക്കളോ മറ്റ് കുടുംബാംഗങ്ങളോ ഇല്ലാതെ എത്തുന്ന കുട്ടികളാണ് അധിക്ഷേപങ്ങള്‍ക്കും മറ്റും ഇരകളായി തീരുന്നത്.

ഡി.പി ജീവനക്കാരുടെ ഭാഗത്ത് നിന്നും വളരെ മോശം സമീപനമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ തുറന്നു പറഞ്ഞു. ഒറ്റക്കുള്ള ഇത്തരം കുട്ടികളെ ചിലര്‍ ലൈംഗീക വൈകൃതങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതായാണ് റിപ്പാര്‍ട്ട്. രാത്രിയില്‍ അന്യര്‍ക്കൊപ്പം കിടന്നുറങ്ങാന്‍ ഈ കുട്ടികളില്‍ ചിലര്‍ പേടിക്കുന്ന കാര്യം അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്. അയര്‌ലണ്ടിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പിന്നീട് തങ്ങളുടെ സ്വന്തം കുടുംബങ്ങളെ കാണാനോ അവര്‍ക്ക് അയര്‌ലണ്ടിലെത്താന്‍ നിയമപരമായോ സാധിക്കില്ല. ഇത് ഒറ്റപ്പെട്ട കുട്ടികളെ സംബന്ധിച്ച് വളര്‍ന്നു വരുമ്പോള്‍ അവര്‍ വീണ്ടും ഒറ്റപെടലിലേക്ക് തന്നെ വഴിമാറുന്നു.

അഭയാര്‍ത്ഥികള്‍ക്ക് ഡി.പി യിലൂടെ സജന്യ ബെഡുകള്‍, പാകം ചെയ്ത ആഹാരം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ക്കൊപ്പം ആഴ്ചയില്‍ 15 .60 യൂറോയും ലഭിക്കും. 1200 കുട്ടികള്‍ ഒറ്റപ്പെട്ട ഡി.പി കളില്‍ ജീവിച്ചു വരുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെ യുവാക്കളും ഡി.പി സേവനങ്ങള്‍ തങ്ങള്‍ക്ക് പര്യാപ്തമല്ല എന്ന് ഗവേഷകര്‍ക്ക് മുന്‍പില്‍ വിവരണം നല്‍കിയിരിക്കുകയാണ്. ചില്‍ഡ്രന്‍സ് റൈറ്റ്‌സ് അലയന്‍സിന്റെ സി.ഇ.ഓ തന്യ വാര്‍സ് ഡി.പി കേന്ദ്രങ്ങളില്‍ കുട്ടികള്‍ നേരിടുന്ന അവഗണന ചൂണ്ടിക്കാണിച്ചിരുന്നു. അഭയാര്‍ത്ഥി കുട്ടികള്‍ക്ക് ബന്ധുക്കളെ അയര്‍ലണ്ടിലേക്ക് എത്തിക്കാന്‍ കഴിയുന്ന ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ (ഫാമിലി റീയൂണിഫിക്കേഷന്‍) അമന്‍മെന്‍ഡ് ബില്‍ 2017 സെനസില്‍ പാസാക്കപ്പെട്ടിരുന്നു. ജസ്റ്റിസ് വകുപ്പിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ ഭേദഗതി അംഗീകരിക്കപ്പെട്ടത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: