ഐറിഷ് ആരോഗ്യ മന്ത്രിക്ക് വധുവായി അവര്‍ ലേഡി ഹോസ്പിറ്റലിലെ നേഴ്‌സ്

അയര്‍ലന്റിലെ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് വിവാഹിതനായി. ക്രംലിനിലെ അവര്‍ ലേഡീസ് ഹോസ്പിറ്റലില്‍ ചില്‍ഡ്രന്‍സ് ഹാര്‍ട്ട് സെന്ററിലെ നേഴ്‌സ് ക്യാനോണ കയോമി വൈഡ് ആണ് വധു. ബന്ധുക്കളും, രാഷ്ട്രീയ സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വിക്കലോവില്‍ നിന്നുള്ള വധുവിന് മന്ത്രി മിന്നു ചാര്‍ത്തി.

വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി, മുന്‍ പ്രധാനമന്ത്രി എന്റാ കെന്നി, ഉപ പ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റസ് ജെറാള്‍ഡ്, ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഓ ഡോണോഹി തുടങ്ങിയ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിക്കലോവിലെ പള്ളിയില്‍ വെച്ച് നടന്ന ചടങ്ങുകള്‍ക്ക് ശേഷം റ്റീനാകില്‍ക്കി ഹൌസ് ഹോട്ടലില്‍ വെച്ച് വിവാഹ വിരുന്നും ഏര്‍പ്പെടുത്തിയിരുന്നു.

ആരോഗ്യ മന്ത്രിക്ക് ആരോഗ്യ രംഗത്ത് നിന്ന് തന്നെ വധുവിനെ ലഭിച്ചത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് കയോമിയെ സൈമണ്‍ ഹാരിസ് മണവാട്ടിയായത്.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: