അയര്‍ലണ്ടിലെ സെക്കണ്ടറി അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധനവ് നിലവില്‍ വന്നു

ഡബ്ലിന്‍: അസോസിയേഷന്‍ ഓഫ് സെക്കണ്ടറി ടീച്ചേര്‍സ് അയര്‍ലന്‍ഡ് (എ.എസ്.ടി.ഐ) യില്‍ അംഗങ്ങളായ സെക്കണ്ടറി അദ്ധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമായി. ആയിരത്തില്‍ അധികം യൂറോ ഇതോടെ അദ്ധ്യാപകര്‍ക്ക് അധികമായി ലഭിക്കും. പണിമുടക്ക് ഒഴിവാക്കിക്കൊണ്ടുള്ള എ.എസ്.ടി.ഐ യുടെ തീരുമാനത്തെ തുടര്‍ന്നാണ് ശമ്പളം വര്‍ദ്ധിപ്പിക്കുന്നത്. അദ്ധ്യാപകരുടെ വാര്‍ഷിക ശമ്പളം 1796 യുറോക്കും 2500 യുറോക്കും ഇടയിലായാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൂപ്പര്‍വിഷന്‍, സബ്സ്റ്റിറ്റിയുഷന്‍ ജോലികള്‍ക്ക് 796 യൂറോയും കൂടാതെ മറ്റ് പൊതു മേഖല ജീവനക്കാര്‍ക്ക് നേരത്തെ അനുവദിച്ച 1000 യൂറോ സെക്കണ്ടറി അദ്ധ്യാപകര്‍ക്കും അനുവദിക്കും. 2012 -നു ശേഷം താത്കാലിക അദ്ധ്യാപകരായി തുടരുന്നവര്‍ക്കും ശമ്പള വര്‍ധനവിന്റെ ഗുണം ലഭിക്കും. ഇവര്‍ക്ക് 15 മുതല്‍ 22 ശതമാനം വരെ ശമ്പളത്തില്‍ വര്‍ധനയുണ്ടാകും. പണിമുടക്ക് ഒഴിവാക്കുമെന്ന അസോസിയേഷന്‍ തീരുമാനത്തിന് വിദ്യാഭ്യാസ വകുപ്പിന്റെയും പൊതുജനത്തിന്റെയും സ്വീകാര്യത ലഭിച്ചിരുന്നു.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: