ഡബ്ലിന്‍: ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.ആന്റണി നല്ലൂക്കൂന്നേല് നേതൃത്വം നല്‍കും. ഈ മാസം 28 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.