രണ്ട് മാസത്തെ വാടക മുന്‍കൂര്‍ നല്‍കണമെന്ന ചില വീട്ടുടമയുടെ നിര്‍ബന്ധബുദ്ധിക്കെതിരെ ശക്തമായ നടപടികളുമായി ഭവന മന്ത്രി രംഗത്ത്

ഡബ്ലിന്‍: വാടകക്കാരോട് രണ്ടു മാസത്തെ മുന്‍കൂര്‍ വാടക നല്‍കാന്‍ ആവശ്യപ്പെടുന്ന വീട്ടുടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭവന മന്ത്രി വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യ വീട്ടുടമകള്‍ വാടകക്കാര്‍ക്ക് മുകളില്‍ ചുമത്തുന്ന കനത്ത ഭാരം ഭവന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ജാന്‍ ഒ’ സുള്ളിവന്‍ ഭവന മന്ത്രിയായ യോഗന്‍ മര്‍ഫിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. റസിഡന്‍സില്‍ ടെനന്‍സി ബോര്‍ഡില്‍ ഇക്കാര്യം പരിശോധിക്കണമെന്ന ആവശ്യവും ഭവന മന്ത്രാലയം മുന്നോട്ടു വെച്ചിരിക്കുകയാണ്.

ഐറിഷ് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസ് റിട്ടിന് എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഐ.ആര്‍.ഇ.എസ്സിന് ഡബ്ലിനില്‍ മാത്രം 2400 അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഈ മാസം തുടക്കത്തില്‍ ഐ.ആര്‍.ഇ എസ്സിന്റെ വാടക നിലപാടിനെതിരെ ഡബ്ലിനില്‍ ടെനന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡബ്ലിന്‍ മേഖലയിലാണ് മുന്‍കൂര്‍ വാടക നിയമം കൂടുതലായി പ്രാവര്‍ത്തികമാക്കുന്നത്.

തലസ്ഥാന നഗരിയില്‍ താമസ സൗകര്യം ലഭിക്കുക എന്നത് ഏറെ പ്രയാസകരമാണ്. അതിനിടയില്‍ വാടകക്കാര്‍ക്ക് കനത്ത പ്രഹരം നല്‍കുന്ന നിബന്ധനയാണ് രണ്ട് മാസത്തെ വാടക ഡിപ്പോസിറ്റ് എന്ന വ്യവസ്ഥ. പരാതിക്കാരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നതിനാല്‍ ഭവന മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ട് ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: