ചക്രങ്ങള്‍ അകത്താക്കാന്‍ മറന്നു; ഇന്ധനം തീര്‍ന്ന വിമാനം നിലത്തിറക്കി

വിമാനത്തിന്റെ ചക്രങ്ങള്‍ പുറത്തിട്ട് പറന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം നാഗ്പുരില്‍ അടിയന്തരമായി നിലത്തിറക്കേണ്ടിവന്നു. കോല്‍ക്കത്തയില്‍നിന്നും മുംബൈയിലേക്ക് പറന്ന വിമാനമാണ് നാഗ്പുരില്‍ ഇറക്കേണ്ടിവന്നത്.

വിമാനം പറന്നുയര്‍ന്നതിനു ശേഷം ലാന്‍ഡിംഗ് ഗിയര്‍ പിന്നോട്ടുവലിക്കാന്‍ പൈലറ്റുമാര്‍ മറന്നതാണ് സംഭവത്തിനു കാരണമായത്. ഇതോടെ ഇന്ധനം കൂടുതലായി നഷ്ടപ്പെടുകയും വിമാനം നാഗ്പുരില്‍ അടിയന്തരമായി ഇറക്കേണ്ടിവരികയും ചെയ്തു.

നാഗ്പുരില്‍ വിമാനം ഇറങ്ങിയ ശേഷം മാത്രമാണ് പൈലറ്റുമാര്‍ ഇക്കാര്യം അറിഞ്ഞത്. കോല്‍ക്കത്തയില്‍നിന്നും ശനിയാഴ്ച പുറപ്പെട്ട എഐ 676 വിമാനത്തിലാണ് ഗുരുതരമായ അശ്രദ്ധ ഉണ്ടായത്. വിമാനത്തില്‍ 99 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: