വിമാന യാത്രക്കാര്‍ക്ക് ഇനി തടസങ്ങളില്ലാത്ത യാത്ര; എമിറേറ്റ്സും ഫ്ളൈ ദുബായിയും പുതിയ പദ്ധതിയൊരുക്കുന്നു

യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത യാത്ര ഒരുക്കുന്നതിനായി എമിറേറ്റ്സും ഫ്ളൈദുബായിയും വിപുലമായ സഹകരണത്തിന് ഒരുങ്ങുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് എയര്‍ലൈനുകളും മികച്ച വളര്‍ച്ച നേടുന്നതിനാണ് പരസ്പര സഹകരണത്തിനായി ഒരുക്കുന്നത്. നൂതനായ ഈ സഹകരണം കോഡ് ഷെയറിംഗിന് അപ്പുറത്തേയ്ക്കും വ്യാപിപ്പിക്കും. ഹകരണാടിസ്ഥാനത്തില്‍ ഷെഡ്യൂളുകള്‍ തയാറാക്കുന്നതും സംയോജിതമായ ശൃംഖല വളര്‍ത്തുന്നതും ഇതിന്റെ ഭാഗമാണ്. എമിറേറ്റ്സിന്റെ ആറ് ഭൂഖണ്ഡങ്ങളിലെ വിപുലമായ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് ഫ്ളൈദുബായ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഈ സഹകരണത്തിന്റെ മെച്ചം.

എമിറേറ്റ്സ് ഉപയോക്താക്കള്‍ക്ക് ഫ്ളൈദുബായിയുടെ മികച്ച പ്രാദേശിക ശൃംഖല തുറന്നുകിട്ടും.
കൂടാതെ ഇരു എയര്‍ലൈനുകളും ദുബായ് ഇന്റര്‍നാഷണലിലെ ഹബ് വികസിപ്പിക്കാന്‍ മുന്‍കൈയെടുക്കും. ഓപ്പറേഷനുകളും സംവിധാനങ്ങളും ഏകോപിപ്പിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് ഈ ആധുനിക എയര്‍പോര്‍ട്ടില്‍ തടസങ്ങളില്ലാത്ത യാത്രാസൗകര്യമാണ് ലഭിക്കുക. നിലവില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടാണ് ദുബായിലേത്.

ഏറെ ആകര്‍ഷകവും പ്രധാനപ്പെട്ടതുമാണ് എമിറേറ്റ്സിന്റെയും ദുബായ് ഏവിയേഷന്റെയും സഹകരണമെന്ന് എമിറേറ്റ്സ് ഗ്രൂപ്പിന്റെയും ഫ്ളൈദുബായിയുടെയും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ക്ക് അഹമ്മദ് ബിന്‍ സെയ്ദ് അല്‍ മക്തൂം പറഞ്ഞു. രണ്ട് കമ്പനികള്‍ക്കും ഉപയോക്താക്കള്‍ക്കും ദുബായിക്കും മികച്ച മൂല്യങ്ങള്‍ തുറന്നുകിട്ടാന്‍ ഈ മാതൃക സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

എമിറേറ്റ്സിന് നിലവില്‍ 157 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് 259 വൈഡ്ബോഡി എയര്‍ക്രാഫ്റ്റുകളാണുള്ളത്. ഇവയില്‍ 16 ലക്ഷ്യസ്ഥാനങ്ങള്‍ കാര്‍ഗോകള്‍ക്കുവേണ്ടി മാത്രമുള്ളതാണ്. ഫ്ളൈദുബായ് 95 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കായി 58 പുതിയ തലമുറ 737 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ഇരു കമ്പനികള്‍ക്കുമായി സംയുക്തമായി 216 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് വിമാനസര്‍വീസുകളുണ്ട്.

പുതിയ സഹകരണത്തിലൂടെ പുതിയ നഗരങ്ങളിലേയ്ക്കുള്ള കണക്ഷനുകള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്കും. കൂടാതെ ഇവയുടെ ശൃംഖലകളിലേയ്ക്ക് കൂടുതല്‍ യാത്രക്കാരെ എത്തിക്കാന്‍ ഇത് സഹായകമാകും. 2020ല്‍ എമിറേറ്റ്സും ഫ്ളൈദുബായിയും 240 ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് സര്‍വീസ് നടത്താനാണ് പരിപാടിയിടുന്നത്. ഇതിനായി സംയുക്തമായി 380 വിമാനങ്ങള്‍ ഉപയോഗിക്കും.

സംയുക്തമായി വാണിജ്യപദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും ശൃംഖലകളിലെയും എയര്‍പോര്‍ട്ടിലെയും പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോക്താക്കളുടെ യാത്രകള്‍, ഫ്രീക്വന്റ് ഫ്ളൈയര്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്കായെല്ലാം രണ്ട് എയര്‍ലൈനുകളും സഹകരിക്കും. ആദ്യമായി കോഡ്ഷെയറിംഗ് സംവിധാനം തുടങ്ങിയത് കഴിഞ്ഞ പാദത്തിലാണ്. ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായിയുടെ കീഴില്‍ രണ്ട് സ്വതന്ത്രഎയര്‍ലൈനുകളായി പ്രവര്‍ത്തിക്കുകയാണ് എമിറേറ്റ്സും ഫ്ളൈദുബായിയും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: