ജസ്റ്റിസ് ഫ്രാങ്ക് ക്ലര്‍ക്ക് അയര്‍ലണ്ടിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കും

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ഫ്രാങ്ക് ക്ലര്‍ക്ക് ചുമതലയേല്‍ക്കും. നിലവിലുള്ള ജസ്റ്റിസ് സൂസന്‍ ഡെന്‍ഹാം അടുത്ത മാസം റിട്ടയര്‍ ചെയ്യുന്നതിനാലാണ് പുതിയ ജസ്റ്റിസ് ചുമതല എല്ക്കുന്നത്. മൂന്ന് ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും മന്ത്രി സഭയുടെ പരിഗണനക്ക് സമര്‍പ്പിക്കപ്പെട്ടത് ഫ്രാങ്ക് ക്ലര്‍ക്കാണ്.

2012 മുതല്‍ സുപ്രീം കോടതി ജഡ്ജി ആയി നിയമിതനായ ഫ്രാങ്ക് ക്ലാര്‍ക്ക് ഡബ്ലിന്‍ സ്വദേശിയാണ്. ഡ്രിനനാഗ്ഗ് കാസ്റ്റിലിലും, ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലും ഉന്നത വിദ്യാഭ്യാസം നേടിയ ക്ലാര്‍ക്ക് ഗണിതശാസ്തത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയും കൂടിയാണ്. തുടര്‍ന്ന് നിയമ പഠനത്തില്‍ താത്പര്യം തോന്നിയ ഫ്രാങ്ക് ക്ലാര്‍ക്ക് കിങ്സ് ഇന്നസ്സില്‍ നിയമപഠനം നടത്തി 1975 -ല്‍ ബാര്‍ കൗണ്ടിലിന്റെ അംഗത്വം നേടുകയായിരുന്നു. തുടര്‍ന്ന് വിവിധ കീഴ് കോടതിയില്‍ പ്രോസിക്യൂട്ടറായി ജോലി ചെയ്തു 2004 -ല്‍ അദ്ദേഹം ഹൈകോടതിയിലുമെത്തി.

നിയമ പാലകന്‍ എന്നതിലുപരി നിയമ അദ്ധ്യാപകനായും ക്ലാര്‍ക്ക് ഐറിഷ് സര്‍വകലാശാലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. സുപ്രീം കോടതിയില്‍ എത്തിയതിനു ശേഷം കോടതിയിലെ പല പരിഷ്‌കാരങ്ങളും കൊണ്ട് വരുന്ന കമ്മിറ്റിയിലെ അംഗമായും അദ്ദേഹം പ്രവര്‍ത്തന രംഗത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നു. കോടതികള്‍ക്ക് ഫണ്ടിങ് അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ സുപ്രീം അഡ്മിനിസ്‌ട്രേറ്റിവ് കോടതി അസോസിയേഷനില്‍ സ്വാധീനം ചെലുത്താന്‍ ഫ്രാങ്ക് ക്ലാര്‍ക്ക് പ്രത്യേക താത്പര്യം എടുത്തിരുന്നു.

സുപ്രീംകോടതി പ്രസിഡന്റ്, നിയമ വ്യവസ്ഥിതിയുടെ തലവന്‍ സര്‍ക്കാരിന്റെ നിയമ വ്യവസ്ഥയുടെ കാവല്‍ക്കാരന്‍ എന്നീ പദവികള്‍ ഒരേ സമയം അലങ്കരിക്കുന്ന വിശാലവും, അതിലുപരി സങ്കീര്‍ണങ്ങള്‍ ഏറിയതുമായ പദവിയാണ് ഐറിഷ് ചീഫ് ജസ്റ്റിസ് വഹിക്കേണ്ടത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: