തന്റെ സര്‍ക്കാരിന്റെ കാലയളവില്‍ ഭവന പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടാന്‍ സാധ്യത കുറവ്: ലിയോ വരേദ്കര്‍

ഡബ്ലിന്‍: തന്റെ ഭരണകാലത്ത് തന്നെ പൂര്‍ണമായും ഭവനരാഹിത്യം എന്ന പ്രതിഭാസം പൂര്‍ണമായി ഇല്ലാതാക്കാനാവില്ലെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ പ്രസ്താവിച്ചു. വ്യക്തമായ ആസൂത്രണങ്ങളോടെ ദീര്‍ഘകാലത്തെ ശ്രമം ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കൈക്കൊള്ളേണ്ടി വരുമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രമുഖ ഐറിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഭവനരഹിത പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. നിലവിലെ ഭവനരഹിതരെ സംരക്ഷിക്കാന്‍ സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ ഒരു പോംവഴി ആണെന്നും ലിയോ വ്യക്തമാക്കി.

ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് പ്രസിദ്ധീകരിക്കുന്ന നാഷണല്‍ ഡവലപ്‌മെന്റ് പ്ലാന്‍ അനുസരിച്ച് 8 ബില്യണ്‍ യൂറോ മൂലധന നിക്ഷേപമുള്ള പദ്ധതി 10 വര്‍ഷക്കാലത്തെ സമയ പരിധിക്കുള്ളില്‍ നടപ്പാക്കുമെന്നും ലിയോ വരേദ്കര്‍ പ്രഖ്യാപിക്കുകയുണ്ടായി. കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഉയര്‍ത്തിക്കാണിച്ചു. ഭവനപ്രതിസന്ധി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഫൈന്‍ ഏര്‍പ്പെടുത്തി ഒഴിഞ്ഞു കിടക്കുന്ന രീതിക്ക് മാറ്റം വരുത്തി ഉപയോഗപ്രദമാക്കുകയും വേണം എന്നതാണ് അഭിപ്രായം.

ഭവന രഹിതരാകുന്നവരെ പരിഗണിക്കാന്‍ വന്‍ തോതിലുള്ള നിക്ഷേപങ്ങള്‍ ആവശ്യമാണെന്ന് ഭവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ത്രഷോള്‍ഡ് സര്‍വീസ് മാനേജര്‍ അഭിപ്രായപെടുകയാണ്. ഡബ്ലിന്‍ നഗരത്തിനൊപ്പം തന്നെ പടിഞ്ഞാറന്‍ മേഖലയിലും ഭവന രഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് ത്രഷോള്‍ഡ് വ്യക്തമാക്കി. പ്രത്യേകിച്ച് ലോറിയ, ബാലിന്‍സോള്‍, തൂം കാസ്റ്റില്‍ബാര്‍, വെസ്റ്റ് പോര്‍ട്ട്, റോസ് കോമണ്‍ ടൌണ്‍ എന്നിവിടങ്ങളില്‍ ഭവനരഹിതരുടെ എണ്ണം കൂടി വരികയാണ്.

 
ഡി കെ

Share this news

Leave a Reply

%d bloggers like this: