ഇ.യു രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ഉപഭോഗം നടത്തുന്നതില്‍ ഐറിഷുകാരില്‍ വിശ്വാസ്യത ഏറുന്നു.

ഡബ്ലിന്‍: ഓണ്‍ലൈനില്‍ ഉപഭോഗം നടത്തുന്നതിന് ഐറിഷുകാര്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഷോപ്പിങ്ങില്‍ ഏറ്റവും കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത് സ്വീഡിഷ്‌കാരും, അയര്‍ലണ്ടുകാരുമാണ്. ഓണ്‍ലൈന്‍ ഉപയോഗത്തിന് യൂറോപ്പില്‍ നിന്നും താത്പര്യം പ്രകടിപ്പിക്കാത്തവര്‍ ബള്‍ഗേറിയക്കാരാണ്. 2007-ല്‍ 33.1 ശതമാനമായേറുന്ന ഐറിഷ് ഉപഭോക്താക്കള്‍ 2016 പിന്നിട്ടപ്പോള്‍ 60 ശതമാനമായി മാറിയിരുന്നു.

യൂറോപ്യന്‍ ജനങ്ങളുടെ ഇന്റര്‍നെറ്റിലൂടെയുള്ള വില്‍ക്കല്‍-വാങ്ങല്‍ പ്രക്രിയ സൂക്ഷമമായി പരിശോധിക്കുന്ന സ്‌കോര്‍ബോര്‍ഡാണ് ഓണ്‍ലൈന്‍ ഉപഭോഗത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ കൃത്യമായി എത്തിക്കുന്നതിലും യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നിലാണ്. മാത്രമല്ല ഓണ്‍ലൈനിലൂടെ വാങ്ങിക്കുന്നവയുടെ ഗുണമേന്മയിലും ഐറിഷുകാര്‍ സംതൃപ്തരാണ്. എന്നാല്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ളവയുമായി ഇത്തരത്തിലുള്ള ഉപഭോഗ ബന്ധം സ്ഥാപിക്കാന്‍ ഇഷ്ടപെടാത്തവരും കൂടിയാണ് ഐറിഷുകാര്‍.
ഡി കെ

Share this news

Leave a Reply

%d bloggers like this: