എം.ആര്‍.ഐ, സി.ടി സ്‌കാനുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം എത്രെയെന്ന് അറിയില്ല; എച്ച്.എസ്.ഇ-യോട് വിശദീകരണം ചോദിച്ച് ഫിയാന ഫോള്‍

ഡബ്ലിന്‍: പൊതു ആശുപത്രികളില്‍ സ്‌കാനിങ്ങിനു വേണ്ടി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താത്ത ആരോഗ്യ വകുപ്പിന്റെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തി ഫിയാന ഫോള്‍ നയം വ്യക്തമാക്കിയിരിക്കുകയാണ്. ആശുപത്രിയില്‍ കാത്തിരിപ്പു നടത്തുന്ന രോഗികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതുപോലെ തന്നെ ഗുരുതരമായ രോഗങ്ങളുള്ള നിരവധി രോഗികള്‍ എം.ആര്‍.എ, സി.ടി സ്‌കാനുകള്‍ക്ക് വിധേയരാകുന്നുണ്ട്. എന്നാല്‍ അവരുടെ എണ്ണം നിജപ്പെടുത്താന്‍ എച്ച്.എസ്.ഇ-ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഫിയാന ഫോളിന്റെ ആരോഗ്യ രംഗത്തെ വിവരങ്ങള്‍ ശേഖരിക്കുന്ന വക്താവ് ബില്ലി കെല്ലര്‍ പറയുന്നു.

കോര്‍ക്ക് ടി.ഡി മൂന്നു തവണ എച്ച്.എസ്.ഇ യുടെ സ്‌കാനിങ് വെയ്റ്റിങ് ലിസ്റ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വരികയാണെന്ന് ഒഴുക്കന്‍ മട്ടിലുള്ള വിശദീകരണമാണ് എച്ച്.എസ്.ഇ നടത്തിയത്. 2016 മുതല്‍ ഇതിനുവേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് അറിയിച്ച ആരോഗ്യായ വകുപ്പ് മറുപടി നല്‍കിയിരിക്കുകയാണ്.

വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. രാജ്യത്തെ 39 ആശുപത്രികളില്‍ സി.ടി. സ്‌കാനിങ്ങും 29 എണ്ണം എം.ആര്‍.ഐ സ്‌കാനിങ്ങും 13 ആശുപത്രികള്‍ ബോണ്‍ സ്‌കാനിങ്ങും നടത്തുന്നുണ്ട്.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: