തനിച്ച് താമസിക്കുന്നവരെ സെന്‍സസിന്റെ ഭാഗമായി കണ്ടെത്താന്‍ സ്.എസ്.ഒ ഭൂപടം തയ്യാറാക്കി

ഡബ്ലിന്‍: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓര്‍ഗനൈസേഷന്‍ 2016-ല്‍ നടത്തിയ സെന്‍സസിന്റെ ഭാഗമായി രാജ്യത്ത് ഒറ്റക്ക് താമസിക്കുന്നവരെ കണ്ടെത്താന്‍ ഇന്ററാക്ടീവ് ഭൂപടം തയ്യാറാക്കിയിരിക്കുന്നു. ഇതനുസരിച്ച് ഗ്രാമങ്ങളെ അപേക്ഷിച്ച് ഒറ്റക്ക് താമസിക്കുന്നവര്‍ കൂടുതലും ഉള്ളത് നഗര പ്രദേശങ്ങളിലാണ്. ഇതില്‍ തന്നെ മെയ്നോത്തിലാണ് ഇക്കൂട്ടര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത്. 1,544 ,862 പേര്‍ അഥവാ മൊത്തം ജനസംഖ്യയുടെ 41.1 ശതമാനം തനിച്ച് താമസിക്കുന്ന വിഭാഗമാണെന്നു സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നഗരങ്ങളില്‍ 34 ശതമാനവും ഗ്രാമങ്ങളില്‍ 30 ശതമാനവും ഈ വിഭാഗത്തില്‍ വരുന്നവരാണ്. 15 വയസിനു മുകളിലുള്ളവരാണ് ഈ പരിധിയില്‍ ഉള്‍പെട്ടിട്ടുള്ളത്. 2011 സെന്‍സസിന് ശേഷം വിവാഹം കഴിച്ചവരുടെ എണ്ണം 4.9 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. അയര്‍ലണ്ടില്‍ വിവാഹത്തിന് തയാറാകുന്ന സ്ത്രീകളുടെ ശരാശരി പ്രായം 33 വയസ്സാണ്. വിവാഹ മോചിതരുടെ എണ്ണം 222,073 ഉം, വിവാഹ ബന്ധത്തില്‍ ജീവിക്കുന്നവരുടെ എണ്ണം 1,792,153 ഉം ആണ്.

സ്വവര്‍ഗ വിവാഹിതരുടെ കണക്കുകള്‍ ആദ്യമായി രേഖപ്പെടുത്തിയ സെന്‍സസാണ് 2016-ല്‍ നടന്നത്. രാജ്യത്ത് സിവില്‍ കരാറിലൂടെ വിവാഹിതരായ സ്വവര്‍ഗ വിവാഹിതര്‍ 4226 പേരാണ്. പുനര്‍വിവാഹിതരായവരുടെ എണ്ണം 61,729 ഉം ഭാര്യയോ, ഭര്‍ത്താവോ മരിച്ചുപോയവര്‍ 196,227 പേരുമാണ്. മക്കള്‍ ദൂരസ്ഥലത്ത് ജോലിയെടുക്കുന്നതോ മക്കള്‍ നഷ്ടപെട്ടവരോ ആയി ഒറ്റക്ക് താമസിക്കുന്ന വയസായ ദമ്പതിമാര്‍ 218,817 പേര്‍ അയര്‍ലണ്ടിലുണ്ടെന്ന് സെന്‍സസിലെ നിന്നും വ്യക്തമാക്കുന്നു.

തനിച്ച് താമസിക്കുന്നവരെ കണ്ടെത്താന്‍ ഭൂപടം തയ്യാറാക്കിയത് പ്രധാനമായും ഇത്തരക്കാര്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളെ തടയാന്‍ സഹായമാകുമെന്ന് ഗാര്‍ഡ പോലീസ് പറയുന്നു. ഇവര്‍ക്ക് നേരെയുള്ള കൊലപാതകങ്ങള്‍, ക്രൂരകൃത്യങ്ങള്‍ തുടങ്ങിയ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനാലാണ് ഇവര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിവരുന്നത്. ഇതോടൊപ്പം ഒറ്റപെട്ടു താമസിക്കുന്ന വയസായ ദമ്പതിമാര്‍ക്ക് വേണ്ടിയും സി.എസ്.ഒ ഭൂപട നിര്‍മ്മാണം നടത്തും.

 

 
ഡി കെ

Share this news

Leave a Reply

%d bloggers like this: