കഴിഞ്ഞ വര്‍ഷം രാജ്യത്ത് സൗജന്യമായി നിയമോപദേശം ലഭിച്ചവര്‍ 26,000

FLAC എന്ന നിയമ സംഘടനയുടെ ആഭിമുഖ്യത്തില്‍ 26,000 പേര്‍ക്ക് സൗജന്യമായി കഴിഞ്ഞ വര്‍ഷം നിയമോപദേശം ലഭിച്ചതായി സംഘടന വ്യക്തമാക്കി. കുടുംബ നിയമങ്ങളുമായി ബന്ധപ്പെട്ട ദേശീയോപദേശം ലഭിക്കാനാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ FLAC-ല്‍ എത്തിയത്. ഭവന-വാടക പ്രശ്‌നങ്ങളും തൊഴില്‍ നിയമങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അടുത്ത ആറ് മാസത്തേക്ക് വെയ്റ്റിങ് ലിസ്റ്റില്‍ തുടരുന്നവരും കുറവല്ല.

നിയമോപദേശത്തിനെത്തുന്നവരില്‍ മൂന്നില്‍ ഓരോരുത്തര്‍ വീതം വിവാഹ മോചനം, കസ്റ്റഡി, ഗാര്‍ഡിയന്‍ഷിപ്പ് എന്നീ കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ താത്പര്യപെടുന്നവരാണ്. കോടതി വ്യവഹാരങ്ങളില്‍ ലീഗല്‍ എയ്ഡ് കേന്ദ്രങ്ങളില്‍ തക്ക സമയത്ത് ഉപദേശം ലഭിക്കാത്തവരാണ് FLAC-ല്‍ എത്തുന്നതെന്ന് നിയമ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് എലീസ് ബേരി വ്യക്തമാക്കി.

നിയമോപദേശം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ വെയ്റ്റിങ് ലിസ്റ്റില്‍ തുടരുന്നവര്‍ ലോങ്ഫോഡുകാരാണ്. മോര്‍ട്ട്‌ഗേജ് പ്രശ്‌നവുമായി ബന്ധപ്പെട്ട നിയമ സഹായം ലഭിക്കേണ്ടവര്‍ക്ക് പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നത് പരിഗണനയിലാണെന്ന് FLAC ചെയര്‍മാന്‍ പീറ്റര്‍ വാര്‍ഡ് അറിയിച്ചിരിക്കുകയാണ്.
എ എം

Share this news

Leave a Reply

%d bloggers like this: