ജര്‍മ്മനിയില്‍ കേബിള്‍ കാറില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി

ജര്‍മനിയില്‍ റയിന്‍ നദിക്ക് 40 അടി മുകളിലായി സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി.കേബിള്‍ കാറിന്റെ ചക്രങ്ങള്‍ പോയതാണ് കാര്‍ നിന്ന് പോവാന്‍ കാരണമായത്.മുപ്പതോളം കേബിള്‍ കാറുകളാണ് ഒരുലൈനില്‍ ഓടുന്നത്.കേബിള്‍ കാര്‍ നിന്ന് പോയ ഉടന്‍ തന്നെ മറ്റ് കാറുകള്‍ നിര്‍ത്തിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായെങ്കിലും സ്ത്രീകളും കുട്ടികളുമടക്കം 65 ഓളം പേര്‍ കുത്തിയൊലിക്കുന്ന നദിക്ക് മുകളില്‍പ്പെട്ടു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിപ്പോയവരെ ബോട്ടുവഴി രക്ഷപ്പെടുത്തി.ശ്വാസമടക്കിപ്പിടിച്ചാണ് കൊളോണ്‍ നഗരം ഈ കാഴ്ചകള്‍ക്ക് സാക്ഷിയായത്.ഞായറാഴ്ച വൈകിട്ടാണ് സംഭവം.150 ഓളം പേര്‍ വരുന്ന സുരക്ഷാ സംഘമെത്തിയാണ് ഇവരെ താഴെയിറക്കിയത്.രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: