20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 2100 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് ബോയിങ്

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 2100 പുതിയ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് അമേരിക്കന്‍ വിമാന നിര്‍മാണക്കമ്പനി ബോയിങ്. ഏകദേശം 29,000 കോടി ഡോളര്‍ ചെലവിട്ടാണ് ബോയിങ് ആകെ നിര്‍മിക്കുന്ന 41,030 വിമാനങ്ങളുടെ അഞ്ച് ശതമാനവും ഇന്ത്യ സ്വന്തമാക്കുക.ഇതില്‍ 85 ശതമാനവും ചെലവ് കുറഞ്ഞ ചെറുവിമാനങ്ങളാണ്.

വിമാന യാത്രക്കാരില്‍ വന്ന വര്‍ധനവും ഇന്ധനവില കുറഞ്ഞതും വ്യോമയാന മേഖലയില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചതുമാണ് ഇത്തരമൊരു വാങ്ങലിലേക്ക് ഇന്ത്യയെ നയിച്ചതെന്ന് ബോയിങിന്റെ ഇന്ത്യ-ഏഷ്യ പസഫിക് റീജിയന്‍ വൈസ് പ്രസിഡന്റ് ദിനേഷ് കേസ്‌കര്‍ വ്യക്തമാക്കി.പക്ഷെ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്നത് ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുമെന്നും അത് നടപ്പാക്കുകയാണെങ്കില്‍ വലിയ വിമാനങ്ങള്‍ 15 ശതമാനത്തില്‍ നിന്ന് 25 ലേക്കെത്തിക്കാന്‍ സഹായിക്കുമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി പദ്ധതി നവീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യാത്രക്കാരുടെ എണ്ണത്തില്‍ തെക്കന്‍ ഏഷ്യയില്‍ ഏകദേശം എട്ട് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചൈനയില്‍ ആറും യൂറോപ്പില്‍ 3.7 ഉം വടക്കേ അമേരിക്കയില്‍ മൂന്നും ശതമാനം മാത്രമാണ് വര്‍ധന.

 

 
എ എം

Share this news

Leave a Reply

%d bloggers like this: