അമേരിക്കയുടെ ‘താഡ്’ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

മിസൈലുകളെ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനം അമേരിക്ക വിജയകരമായി പരീക്ഷിച്ചു. ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്) എന്ന പേരിലുള്ള പ്രതിരോധ സംവിധാനമാണ് അമേരിക്ക പരീക്ഷിച്ചത്. പസഫിക് സമുദ്രത്തിനു മുകളിലായിരുന്നു പരീക്ഷണം.
യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സിയും യുഎസ് 11-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടിലെറി ബ്രിഗേഡിലെ സൈനികരും സംയുക്തമായാണ് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് അമേരിക്ക പുതിയ പരീക്ഷത്തിന് മുതിര്‍ന്നതെന്നാണ് വിലയിരുത്തല്‍.

യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സിയും യുഎസ് 11-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടിലെറി ബ്രിഗേഡിലെ പട്ടാളക്കാരും ചേര്‍ന്ന് ടെക്‌സാസിലെ ഫോര്‍ട്ട് ബ്ലിസ്സില്‍ വച്ചാണ് പരീക്ഷണം നടത്തിയത്. പസഫിക് സമുദ്രത്തിന് മുകളില്‍ യുഎസ് എയര്‍ഫോഴ്‌സ് സി-17 യുദ്ധവിമാനം ഉപയോഗിച്ച് വിക്ഷേപിച്ച മീഡിയം റേഞ്ച് ടാര്‍ഗറ്റ് ബാലിസ്റ്റിക് മിസൈല്‍ അലാസ്‌കയില്‍ സ്ഥാപിച്ചിട്ടുള്ള താഡ് സിസ്റ്റം കൃത്യമായി തിരിച്ചറിയുകയും മിസൈല്‍ തകര്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ സ്ഥിരീകരിക്കുന്നു.

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. ജഗാന്‍സ് പ്രവിശ്യയില്‍ നിന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു പരീക്ഷണം. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈല്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: