മാനസികരോഗ വിദഗ്ദ്ധരുടെ സേവനം കാത്ത് അയര്‍ലണ്ടില്‍ ആയിരത്തോളം കുട്ടികള്‍

അയര്‍ലന്റിലെ ആശുപത്രികളില്‍ മാനസിക രോഗ വിദഗ്ദ്ധരുടെ സേവനം ലഭിക്കാന്‍ കാത്തിരിക്കുന്നത് 1784 കുട്ടികള്‍. ഒരു വര്‍ഷ കാലയളവില്‍ വെയ്റ്റിങ്ലിസ്റ്റില്‍ ഉള്‍പെട്ടവരുടെ കണക്ക് പുറത്തുവിട്ടുകൊണ്ടാണ് ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് സൂചന നല്‍കുന്നത്. 4 വയസിനുള്ളിലുള്ള 342 കുട്ടികളും 5 മുതല്‍ 17 വയസ്സ് വരെയുള്ള 5 ,605 കുട്ടികളും മാനസിക ആരോഗ്യ ചികിത്സക്ക് വേണ്ടി നീണ്ട കാത്തിരിപ്പിലാണ്.

ഇതില്‍ കൗണ്‍സിലിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം സൈക്കോളജിസ്റ്റുമാരുടെ സേവനം ലഭിക്കാനും, മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ ചികിത്സക്ക് വേണ്ടിയും കാത്തിരിക്കുന്ന കുട്ടികളാണ് ഏറെയും. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് സ്വകാര്യ ആശുപത്രികളുടെ സേവനം ഉപയോഗിക്കുന്നവരുണ്ട്. മാനസിക ആരോഗ്യ ചികിത്സക്ക് വേണ്ടി കാത്തിരിക്കുന്ന വയോജനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. 65 വയസ്സിനു മുകളിലുള്ള വിഭാഗമാണ് ഇവരില്‍ ഭൂരിഭാഗവും.

മാനസിക ആരോഗ്യ ചികിത്സക്ക് കാത്തിരിക്കുന്നവരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയത് ഫിയാനാ ഫോള്‍ ടി.ഡി യാണ്. ഇക്കാര്യത്തില്‍ എച്ച്.എസ്. ഇ പുറത്തു വിട്ട വെയ്റ്റിങ്ലിസ്റ്റിനെക്കുറിച്ച് വിശദമായ വിവരം വേണമെന്ന് ആരോഗ്യ മന്ത്രിയോട് ടി.ഡി ആവശ്യപ്പെട്ടിരിക്കുകയാണ്. കാത്തിരിക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാകുന്നതിനെക്കുറിച്ച് വ്യക്തത വേണമെന്ന് ടി.ഡി അറിയിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: