സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്കെത്തുന്നവര്‍ കന്യകാത്വം വെളിപ്പെടുത്തണം:വിവാദ ഉത്തരവിനെ ന്യായീകരിച്ച് ബീഹാര്‍ ആരോഗ്യമന്ത്രി

ബിഹാറിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പുതിയതായി എത്തുന്ന ജീവനക്കാര്‍ അവരുടെ കന്യകാത്വം വെളിപ്പെടുത്തണമെന്ന വാദത്തെ ന്യായീകരിച്ച് ബീഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ. കന്യകയെന്നാല്‍ നിഘണ്ടുവിലെ അര്‍ത്ഥത്തില്‍ അവിവാഹിത എന്നാണര്‍ത്ഥമെന്നും ഇതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നുമാണ് മംഗല്‍ പാണ്ഡെയുടെ പ്രതികരണം.

ജിവനക്കാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട അപേക്ഷാഫോമിലാണ് വിവാദപരമായ മൂന്ന് വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവാഹിതന്‍/ വിവാഹമോചിതന്‍/ കന്യകാത്വം തുടങ്ങിയവയാണ് ആദ്യ ചോദ്യം. താന്‍ കല്യാണം കഴിഞ്ഞതാണന്നും തന്റെ ഭര്‍ത്താവിന് ഒരു ഭാര്യമാത്രമേ ഉള്ളു/ താന്‍ വിവാഹിതയാണെന്നും ആ പുരുഷനു മറ്റു ഭാര്യമാരില്ലെന്നും പ്രഖ്യാപിക്കുക എന്നും ആവശ്യപ്പെട്ടിരിക്കുന്നതാണ് രണ്ടാമത്തെത്.

മൂന്നാമതായി വിവാഹിതനാണെന്നും ഒന്നില്‍ക്കൂടുതല്‍ ഭാര്യമാരുണ്ടോ/ താന്‍ വിവാഹം ചെയ്തിരിക്കുന്നയാള്‍ക്ക് മറ്റ് ഭാര്യമാര്‍ ഉണ്ടോ എന്നിവ വെളിപ്പെടുത്തുക എന്നിങ്ങനെയുള്ള മൂന്ന് ചോദ്യങ്ങളാണ് അപേക്ഷഫോമില്‍ ഉള്‍പ്പെടുത്തിയത്. വിവര ശേഖരണത്തിനുള്ള ഫോമിലെ ചോദ്യങ്ങള്‍ക്കെതിരെ നിരവധി വനിതാ സംഘടനകള്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു. ചോദ്യങ്ങള്‍ ന്യായമല്ലെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യവും സംഘടനകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലെ സ്വയംഭരണ അധികാരമുള്ള ആശുപത്രിയാണ് ഐജിഐഎംസ്, അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമാണ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളതെന്ന് ആശുപത്രി മേധാവി മനീഷ് മണ്ഡല്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരാളുടെ കന്യകാത്വം സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നത് ബലാത്സംഗം പോലുള്ള പ്രശ്നങ്ങളില്‍ അന്വേഷണത്തിന് സാഹായകമാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതിനോടകം വിവാദമായിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കള്‍ സയന്‍സ് പോലെ സ്വയംഭരണ അധികാരമുള്ള ആശുപത്രിയായി 1983 നവംബര്‍ 19നാണ് ഐജിഐഎംസ് ആരംഭിച്ചത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: