വാരാന്ത്യത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറുമെന്ന് മുന്നറിയിപ്പ്: പ്രതീക്ഷിക്കുന്നത് 4 ലക്ഷം യാത്രികരെ

ഡബ്ലിന്‍: വരന്തര്യത്തിലെ ബാങ്ക് ഹോളിഡേ ദിനത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക് അനുഭവപ്പെടും. ഏകദേശം 4 ലക്ഷത്തിന് മുകളില്‍ യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിലയിരുത്തല്‍. യാത്രക്കാര്‍ യാത്രാ സമയത്തിന് മുന്‍പ് തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ വിവിധ എയര്‍ലൈനുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അമേരിക്കയിലേക്ക് പോകേണ്ടവര്‍ ഒരു മണിക്കൂര്‍ മുന്‍പും, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ രണ്ടര മണിക്കൂര്‍ മുന്‍പും എയര്‍പോര്‍ട്ടിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി യാത്രക്ക് വേണ്ടി തയ്യാറെടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യാത്രയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കത്രിക, കളിത്തോക്ക്, ലവണരൂപത്തിലുള്ള വസ്തുക്കള്‍ എന്നിവ കൈയില്‍ സൂക്ഷിക്കാന്‍ പാടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഐറിഷുകാര്‍ക്ക് കൂടുതല്‍ സമയം പരിശോധനക്ക് വിധേയമാകേണ്ടി വരാറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ലാത്ത മേഖലയിലേക്ക് കടക്കുന്നവരെ കണ്ടെത്താനാണ് എമിഗ്രെഷന്‍ പരിശോധന കര്‍ശനമാക്കിയത്. എന്നാല്‍ ഇത്തരം മേഖലകളില്ലാത്ത യൂറോപ്പിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്. ഐറിഷ് എയര്‍പോര്‍ട്ടുകളില്‍ അതുകൊണ്ട് തന്നെ ഇത്തരം കടുത്ത പരിശോധനകള്‍ ഇല്ല.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം യാത്രക്കാര്‍ ഈ വര്‍ഷം ഐറിഷ് എയര്‍പോര്‍ട്ടുകളിലൂടെ യാത്രാ ചെയ്തിട്ടുണ്ട്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാത്രം 2.9 മില്യണ്‍ യാത്രക്കാര്‍ കടന്നുപോയതായി കണക്കാക്കപ്പെടുന്നു. ജൂണില്‍ മാത്രം 2.9 മില്യണ്‍ ആളുകള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ബാങ്ക് ഹോളിഡേയില്‍ തിരക്ക് കൂടുമെന്നതിനാല്‍ ആ ദിവസം യാത്രാ ചെയ്യുന്നവര്‍ നേരത്തെ എയര്‍പോര്‍ട്ടിലെത്തി വര്‍ദ്ധിച്ചു വരുന്ന തിരക്കിനെ അതിജീവിക്കണമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: