ലുവാസ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ ഡബ്ലിനില്‍ പലയിടങ്ങളിലും വാഹന നിരോധനം

ഡബ്ലിന്‍: ഡബ്ലിന്‍ സൗത്ത് സ്‌ക്വയിസ് 8 ദിവസത്തേക്ക് അടച്ചിടും. ലുവാസ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ബുറാക്വയും, ആസ്റ്റണ്‍ക്വക്കും ഇടക്കുള്ള ഒ.കൊണാല്‍ ബ്രിഡിഡ്ജ് കഴിഞ്ഞ ദിവസം മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നും വാഹനങ്ങള്‍ കോളേജ് ഗ്രീന്‍ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. സ്വകാര്യ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് താത്കാലികമായി എടുത്തുകളയുകയും ചെയ്തു.

വടക്കന്‍ ക്വയ്സില്‍ നേരിയ തോതിലുള്ള വിലക്ക് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 12 -വരെ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. ക്രൊക്കി പാര്‍ക്കില്‍ ഈ ആഴ്ച അവസാനം ആരംഭിക്കുന്ന സെസാര്‍ കായിക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ M50-യിലൂടെ സഞ്ചരിക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഒരാഴ്ചത്തേക്ക് ഡബ്ലിനിലെ ഗതാഗതക്കുരുക്ക് മൂന്ന് മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെ ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: