9/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു

അമേരിക്കയെ നടുക്കിയ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം ന്യൂയോര്ക്ക് സിറ്റിയിലെ ചീഫ് മെഡിക്കല് എക്‌സാമിനര് ഓഫിസ് തിരിച്ചറിഞ്ഞു.

കുടുംബത്തിന്റെ അഭ്യര്‍ഥനയനുസരിച്ച് മരിച്ചയാളുടെ പേര് മെഡിക്കല്‍ സംഘം വെളിപ്പെടുത്തിയിട്ടില്ല. ശരീരാവശിഷ്ടങ്ങളുടെ അത്യാധുനിക ഡി.എന്‍.എ പരിശോധന വഴിയാണ് തിരിച്ചറിഞ്ഞത്. മരിച്ചയാള്‍ പുരുഷനാണ്. 2001ല്‍ ലഭിച്ച ശരീരാവശിഷ്ടങ്ങളാണ് ആവര്‍ത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. 2015 മാര്ച്ചിലാണ് ഇതിനു മുമ്പ് മരിച്ച ഒരാളെ ഇവിടെ തിരിച്ചറിഞ്ഞത്.

ആക്രമണത്തില്‍ 19 ഭീകരരുള്‍പ്പെടെ 2996 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 1641പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അവേശഷിക്കുന്നവരെ തിരിച്ചറിയുന്നതിനായുള്ള ശ്രമം തുടരുകയാണ് ശാസ്ത്രലോകം. പലതും നിരവധി തവണ ഡി.എന്‍.എ പരിശോധന നടത്തിയിട്ടും ഫലപ്രദമായില്ല. പുതിയ സാേങ്കതികവിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രസംഘം. ആക്രമണത്തെ തുടര്‍ന്ന് 2001ലും 2002ലും ദുരന്ത ഭൂമിയില് നടത്തിയ പരിശോധനകളില് ലഭിച്ച മനുഷ്യാവശിഷ്ടങ്ങളില് ഡി.എന്.എ പരിശോധന നടത്തിയാണ് ആളുകളുടെ വിവരങ്ങള്‍ മനസിലാക്കിയത്.

 
എ എം

Share this news

Leave a Reply

%d bloggers like this: