അമേരിക്ക ഉത്തര കൊറിയയെ ചുട്ടെരിക്കുമെന്ന് ട്രംപ്; യുഎസിന്റെ പസിഫിക്ക് ടെറിട്ടെറി ഗുവാമില്‍ മിസൈല്‍ വര്‍ഷിക്കാനൊരുങ്ങി കിം; യുഎസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടും;

അമേരിക്കയും ഉത്തര കൊറിയയും കുറച്ച് നാളായി തുടര്‍ന്ന് വരുന്ന വാക് പയറ്റ് ഏത് നിമിഷവും നേരിട്ടുള്ള യുദ്ധമാകാന്‍ സാധ്യതയേറെയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അമേരിക്ക ഉത്തരകൊറിയയെ ചുട്ടെരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള തിരിച്ചടിയെന്നോണം യുഎസിന്റെ പസിഫിക്ക് ടെറിട്ടെറിയായ ഗുവാമില്‍ മിസൈല്‍ വര്‍ഷിക്കുമെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്‍ കൊലവിളി നടത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ യുഎസ്-ഉത്തരകൊറിയ ബന്ധം താറുമാറായിരിക്കുന്നതിനാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് അണ്വായുധ പ്രയോഗമുണായി ലോകാവസാനിക്കുമെന്ന ആശങ്ക വരെ മുമ്പില്ലാത്ത വിധത്തില്‍ ശക്തതമായിരിക്കുകയാണ്. ഇത്തരമൊരു യുദ്ധമുണ്ടായാല്‍ ലോകത്ത് നാളിതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അഗ്നിയും വിദ്വേഷവും ഉണ്ടാവുമെന്നും അതിനായി യുഎസ് കാത്തിരിക്കുകയാണെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ഉത്തരകൊറിയക്കുള്ള ശക്തമായ താക്കീതാണ് അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ അമേരിക്ക തങ്ങളെ ആക്രമിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ആദ്യ അടി തങ്ങള്‍ നടത്തുമെന്നും അതിലൂടെ യുഎസിനെ ചുട്ടെരിക്കുമെന്നുമാണ് കിം ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഗുവാമില്‍ മിസൈല്‍ വര്‍ഷിക്കുന്നതിനുള്ള ട്രെയിനിംഗ് പരിശീലനം ഉടന്‍ തുടങ്ങുമെന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക ്യൂസ് ഏജന്‍സിയായ കെസിഎന്‍എ വഴി കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ വക്താവ് മുന്നറിയിപ്പേകുന്നത്. ഈ വിഷയത്തില്‍ കിം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ പിന്നെ നടപടിക്ക് വൈകില്ലെന്നും ആര്‍മി വക്താവ് വെളിപ്പെടുത്തുന്നു.

യുഎസ് തങ്ങളെ തൊട്ട് കളിച്ചാല്‍ അതിന് തിരിച്ചടി നല്‍കി ട്രംപിനെ പാഠം പഠിപ്പിക്കുമെന്ന് ഇന്നലെ ഉത്തരകൊറിയ താക്കീത് നല്‍കിയിരുന്നു. ജൂലൈ അടക്കം ഇക്കഴിഞ്ഞ മാസങ്ങളില്‍ പ്യോന്‍ഗ്യാന്‍ഗ് നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം യുഎസിനെ പരിഭ്രമത്തിലും കോപത്തിലുമാഴ്ത്തിയിട്ടുണ്ട്. ആഗോളതലത്തിലുള്ള എതിര്‍പ്പിനെ അവഗണിച്ച് കൊണ്ട് ഉത്തര കൊറിയ തങ്ങളുടെ മിസൈല്‍ -ആണവപരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ യുഎസിനെ ആക്രമിക്കുമെന്ന കിമ്മിന്റെ ഭീഷണി ഇനി സഹിക്കാനാവില്ലെന്നും ഏത് നിമിഷവും യുഎസ് ഉത്തരകൊറിയക്ക് മേല്‍ നടപടി ആരംഭിക്കുമെന്ന് തന്നെയാണ് യുഎസ് പ്രസിഡന്റ് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്.
എ എം

 

Share this news

Leave a Reply

%d bloggers like this: