അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ഗവര്‍ണറായ വ്യക്തി ആറ്മാസം തികയും മുമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറി

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ച് ഗവര്‍ണറായ ആള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക്. ഗവര്‍ണര്‍ സ്ഥാനത്ത് ആറ്മാസം പൂര്‍ത്തിയാകും മുമ്പാണ് ഈ കൂടുമാറ്റം.

വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസ് ആണ് പാര്‍ട്ടി വിട്ടത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെസ്റ്റ് വെര്‍ജീനിയയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് ജസ്റ്റിസ് തന്റെ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇരുന്ന് കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി ഇനി ഒന്നും ചെയ്യാനില്ലെന്നും അത് കൊണ്ട് പാര്‍ട്ടി വിടുന്നുമെന്നുമാണ് വിശദീരണം. ഇനി റിപ്പബ്ലിക്കന്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാനത്തിന് പ്രയോജനകരമെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് മേല്‍ക്കോയ്മയുളള പ്രദേശമാണ് വെസ്റ്റ് വെര്‍ജീനിയ. എന്നാല്‍ 2014 മുതല്‍ ഈ സംസ്ഥാനം റിപ്പബ്ലിക്കന്‍ ആഭിമുഖ്യം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

2016ലെ പൊതു തെരഞ്ഞെടുപ്പില്‍ ട്രംപിനെ സംസ്ഥാനം ശക്തമായി പിന്തുണച്ചു. വെസ്റ്റ് വെര്‍ജീനിയ ഭരണം കൂടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതോടെ 26 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: