യൂട്യൂബിന് വെല്ലുവിളിയുമായി ഫേസ്ബുക്ക്; ‘ഫേസ്ബുക് വാച്ച്’ സേവനം ഉടന്‍

സോഷ്യല്‍ മീഡിയയില്‍ വീഡിയോ കാണുന്നതിനും പങ്കുവെക്കുന്നതിനും പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. വാച്ച് (Watch)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ബ്ലോഗിലാണ് തങ്ങളുടെ പുതിയ ഉല്‍പ്പന്നം ഫെയ്‌സ്ബുക്ക് പരിചയപ്പെടുത്തുന്നത്.

ടിവി ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഫെയ്‌സ്ബുക്ക് ആരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് വരുന്നത്. യുട്യൂബില്‍ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് ലഭിക്കുന്നത്. സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ പിന്‍തുടരാനും ഇതിലൂടെ സാധിക്കും.

ഈ പ്ലാറ്റ്‌ഫോമില്‍ സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ ഫോളോ ചെയ്യാനും ഇതിലൂടെ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് ആളുകള്‍ക്ക് ഇത് ഉപയോഗിക്കാനുള്ള സൗകര്യം ഫേസ്ബുക്ക് നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ ചുരുക്കം ചില വ്‌ളോഗര്‍മാര്‍ക്കും വീഡിയോ നിര്‍മാതാക്കള്‍ക്കുമാണ് ഇത് ഇപ്പോള്‍ ഉപയോഗത്തിന് നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് സേവനം എന്ന് ലഭ്യമാക്കുമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.

സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് 55 ശതമാനം റവന്യൂ ഷെയര്‍ ആണ് ഫേസ്ബുക്കിന്റെ വാഗ്ദാനം. വാച്ചിന് പരിഷ്‌കരണങ്ങള്‍ നടത്തിവരികയാണെന്നും ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്റ്ബര്‍ഗ് പറഞ്ഞു. വാച്ച് എത്തുന്നതോടെ സേഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് സൈറ്റായ യൂട്യൂബിന് വെല്ലുവിളി ആകുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: