ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകമുത്തച്ഛന്‍ വിടവാങ്ങി

ലോകത്തെ ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന് ഗിന്നസ് ബുക്ക് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയ 113 വയസുകാരനായ യിസ്രായേല്‍ ക്രിസ്റ്റല്‍ അന്തരിച്ചു.114-ാമതു പിറന്നാളിന് ഒരുമാസം ശേഷിക്കെയാണ് ക്രിസ്റ്റ്രല്‍് വിടവാങ്ങിയത്.രണ്ടുമക്കളും ഒന്‍പതുകൊച്ചുമക്കളും അവരുടെ മക്കളായ 32 പേരുമുള്ളതാണ് ക്രിസ്റ്റലിന്റെ കുടുംബം.

അഡോള്‍ഫ് ഹിറ്റ്ലറുടെ ഓഷിറ്റ്സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ പീഡനങ്ങളെ അതിജീവിച്ച ആളായിരുന്നു ക്രിസ്റ്റല്‍. ഇസ്രാഈല്‍ തുറമുഖ നഗരമായ ഹൈഫയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

1903 സെപ്റ്റംബര്‍ 15ന് ഇന്നത്തെ പോളണ്ടിലുള്ള സര്‍നോവിലാണ് അദ്ദേഹം ജനിച്ചത്. റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തുന്നതിന് മൂന്നുമാസം മുമ്പ്.രണ്ടു ലോകമഹായുദ്ധങ്ങളും അനുഭവിച്ചു. 11 ലക്ഷം ജൂതന്മാര്‍ നാസിത്തടവറകളില്‍ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തില്‍ ഭാര്യയും രണ്ടുമക്കളും മരിച്ചു. വെറും 37 കിലോത്തൂക്കവുമായി തടവറയെ ആതിജീവിച്ച് പുറത്തുവന്ന ക്രിസ്റ്റല്‍പുനര്‍ വിവാഹിതനായി. ഒരു മിഠായിക്കട തുടങ്ങി.

നൂറുവയസുവരെ എന്നും പ്രാര്‍ഥിക്കുമായിരുന്നുവെന്ന് മകള്‍ ഫുലാ കോപ്പര്‍ സ്റ്റോച്ച് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.യഹൂദമതവിശ്വാസിയായതിനാല്‍ കുടുംബാംഗങ്ങള്‍ ഇന്നുവൈകിട്ട് സാബത്താചരിക്കുന്നതിനാല്‍ അവരെ ബന്ധപ്പെട്ടിട്ടില്ലെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു.
ഡികെ

Share this news

Leave a Reply

%d bloggers like this: