ബ്രെക്‌സിറ്റിനെ മുന്‍കൂട്ടി കണ്ട് പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ച് ലിയോ വരേദ്കര്‍

ഡബ്ലിന്‍: അടുത്ത വര്‍ഷം മുതല്‍ ബ്രക്സിറ്റ് നിയമങ്ങള്‍ നടപ്പില്‍ വരുന്നതോടെ അയര്‍ലണ്ടില്‍ ഉണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തയ്യാറെടുപ്പിലാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ബ്രിട്ടനുമായുള്ള ബന്ധങ്ങളില്‍ നിയന്ത്രണം വരുമ്പോള്‍ അയര്‍ലണ്ടിന്റെ പ്രധാനപ്പെട്ട ഒരു ബന്ധം കൂടിയാണ് ഇല്ലാതാവുന്നത്. ഈ വെല്ലുവിളി നേരിടുന്നതിനായി യൂറോപ്പിന് പുറത്തേക്ക് ബന്ധങ്ങള്‍ സൃഷിക്കാനുള്ള ഒരുക്കം പ്രധാനമന്ത്രി ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. യു.എസ്സിന് ശേഷം അയര്‍ലണ്ടിന്റെ അടുത്ത സുഹൃത് രാജ്യമായ കാനഡയുമായി സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുകയാണ് ലക്ഷ്യം.

മാസങ്ങള്‍ക്ക് മുന്‍പ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡിയോ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞകാലത്തെ എന്റാ കെന്നി സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് വരേദ്കറിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം റ്റോറന്റായിലെത്തിയ ലിയോയെ ജസ്റ്റിന്‍ കാനഡയിലേക്ക് ഔപചാരികമായ ആചാരങ്ങളോടെ സ്വാഗതം ചെയ്യുകയായിരുന്നു. ഇരുവരും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണങ്ങള്‍ക്കൊപ്പം തന്നെ പ്രധാന കരാറുകളില്‍ ഇരുവരും ഒപ്പുവെയ്ച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി കയറ്റുമതി കരാറുകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളും സജീവമായിരുന്നു.

യൂറോപ്പുമായുള്ള മറ്റൊരു പ്രധാന ബന്ധത്തിനും കാനഡ തയ്യാറെടുക്കുകയാണ്. കാനഡ-യൂറോപ്യന്‍ യൂണിയന്‍ കോപ്രിഹെന്‍സീവ് ഇക്കണോമിക് ആന്‍ഡ് ട്രേഡ് എഗ്രിമെന്റ് സെപ്റ്റംബര്‍ 21 -നു യാഥാര്‍ഥ്യമാകും. യൂണിയനെ പ്രതിനിധാന ചെയ്യുന്ന വരേദ്കര്‍ യൂറോപ്പുമായുള്ള കാനഡയുടെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് നിസംശയം പറയാം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: