സാന്റിമൗണ്ട് ബീച്ചില്‍ നീന്താനിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്: വെള്ളത്തില്‍ മാലിന്യം കലര്‍ന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: സാന്റിമൗണ്ട് സ്ട്രെന്റില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് മുന്കരുതലെടുക്കാന്‍ നിര്‍ദ്ദേശം. ഡബ്ലിന്‍ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയെത്തുടര്‍ന്നാണ് മലിന ജലം ബീച്ചുകളിലേക്ക് ഒഴുകിയെത്തിയത്. സാന്റി മൗണ്ടിനെ കൂടാതെ പോര്‍ട്ട്മാര്‍നോക്കിലുള്ള വെല്‍വെറ്റ് സ്‌ട്രോന്റിലും നീന്താനിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ശരീരത്തില്‍ മുറിവുള്ളവര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങുന്നത് അപകടകരമാണെന്നാണ് അറിയിപ്പ്. ഗര്‍ഭിണിയായ സ്ത്രീകള്‍ ഒരു കാരണവശാലും ബീച്ചിലെത്തി നീന്തരുതെന്നും മുന്നറിയിപ്പുണ്ട്.

വെള്ളം ഉള്ളില്‍ പ്രവേശിച്ചാലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ബീച്ചില്‍ ഇറങ്ങുന്നവര്‍ ശേഷം ശരീരത്തില്‍ അണുനാശിനികള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. സാന്റിമൗണ്ട സ്ട്രെന്റിലും, വെല്‍വെറ്റ് സ്‌ട്രോന്റിലും മലിനജലത്തില്‍ ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം ബാക്ടീരിയകള്‍ പകര്‍ച്ചവ്യാധികള്‍ക്കും വഴിമാറുമെന്നും മുന്നറിയിപ്പുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: