വാട്ടര്‍ഫോര്‍ഡില്‍ സ്വാതന്ത്ര്യദിന ആഘോഷം

പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡിന്റെ പ്രഥമ സ്വാതന്ത്ര്യ ദിനാഘോഷം ,ന്യൂ ടൌണ്‍ ചര്‍ച്ഹാളില്‍ വച്ച് സമുചിതമായി ആഘോഷിച്ചു. വിമുക്ത ഭടനും,പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമായ ലൂയിസ് സേവ്യര്‍ ദേശീയ പതാക ഉയര്‍ത്തി .തുടര്‍ന്ന് ഷാജി ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.

സ്വാതന്ത്ര്യത്തിന്റെ 71-ാം ആഘോഷ വേളയില്‍ പ്രവാസി മലയാളിയുടെ സ്വാതന്ത്ര്യദിന ആഘോഷം പുതു തലമുറയ്ക്ക് പുതിയ അനുഭവമായി മാറി. പ്രവാസിയായി പാര്‍ക്കുന്ന നാട്ടിലും ഇന്ത്യയെ തൊട്ടറിയുവാന്‍ ഇതുപോലുള്ള ആഘോഷങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നു ഷാജി ജേക്കബ് സന്ദേശത്തില്‍ സൂചിപ്പിച്ചു. കുട്ടികളുടെ ദേശീയ ഗാനത്തിനുശേഷം,മധുരം വിളമ്പി പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചു.

 

വാര്‍ത്ത : ഷാജി ജോണ്‍ പന്തളം.

Share this news

Leave a Reply

%d bloggers like this: