വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിപ്പെരുന്നാളും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകപള്ളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയ പെരുന്നാള്‍ 2017ഓഗസ്റ്റ്26, 27(ശനി, ഞായര്‍) തീയ്യതികളില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടപ്പെടുന്നതായിരിക്കും. ഈ വര്‍ഷത്തെ വലിയപെരുന്നാളും, ആദ്യഫലശേഖരണവും VBS സമാപനവുംസംയുക്തമായിനടത്തുന്നത് വന്ദ്യ അലക്‌സ് വെട്ടിക്കാട്ടില്‍ കോയര്‍ എപ്പിസ്‌ക്കോപ്പയുടെയും ഇടവകവികാരിമാരായ ബഹുമാനപ്പെട്ട ബിജുമത്തായി പാറെക്കാട്ടില്‍ അച്ചന്റെയും ജോബിമോന്‍ സ്‌കറിയ അച്ഛന്റെയും നേതൃത്വത്തിലായിരിക്കും.

ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് കൊടി ഉയര്‍ത്തലും തുടര്‍ന്നു സന്ധ്യാനമസ്‌ക്കാരവും നടത്തപ്പെടുന്നതാണ് (സെന്റ്പാട്രിക്ചര്‍ച്ച്). ഓഗസ്റ്റ് 27 ഞായറാഴ്ച്ച രാവിലെ 9.15ന് ഇടവകയില്‍ നിന്നുള്ള ആദ്യഫലശേഖരണം, 9.30 ന് പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന് രാവിലെ10 മണിക്ക് വന്ദ്യ അലക്‌സ് വെട്ടിക്കാട്ടില്‍ കോയര്‍ എപ്പിസ്‌ക്കോപ്പയുടെയും ഇടവകവികാരിമാരായ ബഹുമാനപ്പെട്ട ബിജുമത്തായി പാറെക്കാട്ടില്‍ അച്ഛന്റെയും ജോബിമോന്‍ സ്‌കറിയ അച്ഛന്റെയും കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കുന്നതുമായിരിക്കും.
ഉച്ചക്ക് 12.30ന് മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ റാസ ഉണ്ടായിരിക്കുന്നതുമാണ്. തുടര്‍ന്ന് പെരുന്നാള്‍ ആശിര്‍വാദവും VBS സമാപനവും ആദ്യഫലങ്ങളുടെ വാശിയേറിയ ലേലവും (ന്യൂ ടൌണ്‍ ഹാളില്‍ വച്ച്) നടത്തപ്പെടുന്നതായിരിക്കും.ഉച്ചയ്ക്ക് 1.30-ന്യൂ ടൌണ്‍ ഹാളില്‍ വച്ച് നടത്തുന്ന നേര്‍ച്ചസദ്യയോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതാണ്.

വിശ്വാസികളെല്ലാവരും നേര്‍ച്ചകാഴ്ച്ചകളോടെ പെരുന്നാളില്‍ ആദ്യന്തം സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് കര്‍തൃനാമത്തില്‍ പള്ളി മാനേജിംഗ് കമ്മിറ്റിഅറിയിച്ചുകൊള്ളുന്നു.

NB: ഈ വര്‍ഷകത്തെ പെരുന്നാള്‍ ഏറ്റെടുത്തു കഴിക്കുന്നത് ശ്രീ സ്‌കറിയ ഈപ്പന്‍, ശ്രീ നോബി ജേക്കബ് എന്നിവരാണ്.

Share this news

Leave a Reply

%d bloggers like this: