മൊറോക്കോ യൂറോപ്പില്‍ ഭീകരവാദം വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്

മൊറോക്കന്‍ വംശജ ഭീകരവാദികള്‍ യൂറോപ്പിന്റെ ഉറക്കം കെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നൂറ് കണക്കിന് ഭീകരവാദികള്‍ ഈ വടക്കനാഫ്രിക്കന്‍ രാഷ്ട്രത്തില്‍ തമ്പടിച്ചുണ്ടത്രേ. യൂറോപ്പിനെ ലക്ഷ്യംവച്ച് ഭീകരവാദപ്രവര്‍ത്തനതന്ത്രങ്ങള്‍ മെനയുന്നതിനും അവ ആസൂത്രണം ചെയ്യുന്നതിനുമുള്ള സുരക്ഷിത കേന്ദ്രമായി മൊറോക്കോ മാറുകയാണ്.

കഴിഞ്ഞ ദിവസം 14 പേരുടെ ജീവനെടുത്ത ബാഴ്സലോണയിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ് . ഈ പശ്ചാത്തലത്തിലാണ് ഭീകരവാദികള്‍ മൊറോക്കോയിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് . ഇവിടെ തമ്പടിച്ചിരുന്ന ഭീകരവാദികള്‍ യൂറോപ്പിന്റെ മണ്ണില്‍ ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

‘ഇസ്ലാമിക് സ്റ്റേറ്റിന്’ ഉണ്ടായികൊണ്ടിരിക്കുന്ന നിരന്തര തിരിച്ചടികളെ തുടര്‍ന്ന് ജിഹാദികള്‍ മൊറോക്കോയിലേക്കും ട്യുണീഷ്യയിലേക്കും കൂടുമാറുകയാണ്. മൂന്നുറിലധികം പേര് മൊറോക്കോയില്‍ ജിഹാദികളായി തിരിച്ചെത്തിയിട്ടുണ്ടെന്നും പറയുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ഇറാഖിലും സിറിയിലുമായി 1600 ഓളം മൊറോക്കോ പൗരന്മാര്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പകുതിയോളംപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഭീകരവാദികളായി തിരിച്ചെത്തുന്നവരുടെ എണ്ണം ദിനേന ഏറുന്നതോടെ ഭീകരവാദ പ്രവര്‍ത്തങ്ങളുടെ വിളനിലമായി മൊറോക്കോ അടക്കമുള്ള വടക്കനാഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ മാറി. ഇതാകട്ടെ യൂറോപ്പിനെ ഭീകരവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: