ഫാദര്‍ ബിനോജ് മുളവരിക്കലിന് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം നല്‍കി.

സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാദര്‍ ബിനോജ് മുളവരിക്കല്‍ 25 , 26 തീയതികളില്‍ താലയിലുള്ള ബൊഹെര്‍ണാബ്റീന St Annes പള്ളിയില്‍ Burning Bush ധ്യാനം നടത്തുന്നതിനായി ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ യൂത്ത് ഇഗ്നെറ് ആണ് Burning Bush ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഫാദര്‍ ബിനോജ് മുളവരിക്കലിനെ സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാദര്‍ ജോസ് ഭരണികുളങ്ങര, ഫാദര്‍ ആന്റണി ചീരംവേലില്‍, സഭാ സെക്രെട്ടറി ജോണ്‍സന്‍ ചക്കാലക്കല്‍, ട്രീഷറര്‍ ടിബി മാത്യു, മാഗസിന്‍ എഡിറ്റര്‍ സാജു മേല്പറമ്പില്‍, യൂത്ത് ആനിമേറ്റര്‍ ബിനു ആന്റണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Burning Bush ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേറ്റര്‍സ് അറിയിച്ചു. ഇനിയും പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ളവര്‍ക്കു www . syromalabar .ie എന്ന വെബ്സൈറ്റില്‍ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെ സൗകര്യം ഉണ്ടായിരിക്കും എന്നും കോര്‍ഡിനേറ്റര്‍സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: