അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീര്‍ത്ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 2 ന്.

ഡബ്ലിന്‍: അയര്‍ലണ്ടിലെ പരി.യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോടനുബന്ധിച്ച് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സെപ്റ്റംബര്‍ 1 വെള്ളിയാഴ്ച രാവിലെ 5.00 മണിക്ക് ഡബ്ലിന്‍ സെന്റ്.ഗ്രിഗോറിയോസ് യാക്കോബായ ദൈവാലയത്തില്‍ നിന്നും സൈക്കിള്‍ തീര്‍ത്ഥയാത്ര പുറപ്പെടുന്നു. 2017 സെപ്റ്റംബര്‍ 2 ശനിയാഴ്ച രാവിലെ 10 .30 ന് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെച്ച് വി.കുര്‍ബ്ബാനയും, വി.ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും, പുണ്യ ശ്ലോകനായ ശ്രേഷ്ഠ മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമനസ്സിന്റെ ഇരുപത്തി ഒന്നാമത് ശ്രാദ്ധപ്പെരുന്നാളും ഭക്തി ആദരവോടെ കൊണ്ടാടുന്നു. വന്ദ്യ.അലക്സ് തോമസ് തോമസ് കോര്‍എപ്പിസ്‌കോപ്പ അച്ഛന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഭദ്രാസനത്തിലെ ബഹു. വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു വി.ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃ നാമത്തില്‍ ക്ഷണിക്കുന്നതായി സെക്രട്ടറി ഫാ.ജിനോ ജോസഫ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: