ഇന്ന് മഴ ശക്തമാകും; അഞ്ച് കൗണ്ടികളില്‍ യെല്ലോ വാണിങ്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരും

അയര്‍ലണ്ടിലെ പല പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. അഞ്ച് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനകം ഡോണഗലിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 25 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴയുണ്ടാകും. കഴിഞ്ഞ കുറെ ദിവങ്ങളായി തകര്‍ത്ത് പെയ്യുന്ന മഴയില്‍ ഈ പ്രദേശം വെള്ളപ്പൊക്ക ഭീതിയിലായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടങ്ങളില്‍ സൈനികരെ വിന്വസിച്ചു. അടിയന്തിര പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് ഡബ്ലിനില്‍ പ്രത്യേക യോഗം ക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരം ആറ് മണിവരെയാണ് ഡോണഗലില്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. ഡോനഗലിന് പുറമെ ഗാല്‍വേ, ലൈറ്റ്‌റിം, മായോ, സ്ലിഗോ എന്നിവിടങ്ങളിലും യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കൗണ്ടികളില്‍ 25 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, പക്ഷേ ഉയര്‍ന്ന പ്രദേശങ്ങളില്‍ 35 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അല്‍സ്റ്റര്‍, കൊണാക്റ്റ്, വടക്കന്‍ ലെനിസ്റ്റര്‍ ഭാഗങ്ങളിലും ശക്തമായ നീണ്ട മഴയുണ്ടാകും. അതേസമയം തെക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ ചിതറിയ മഴയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന താപനില 16 മുതല്‍ 19 ഡിഗ്രി വരെയാണ്. ഇന്ന് രാത്രി പലയിടങ്ങളിലും വരണ്ടതായിരിക്കുമെങ്കിലും വടക്കന്‍ കൗണ്ടികളില്‍ മഴ പ്രതീക്ഷിക്കാം. രാത്രിയില്‍ താപനില എട്ട് മുതല്‍ 12 ഡിഗ്രി വരെ കുറയും.
എ എം

Share this news

Leave a Reply

%d bloggers like this: