ഡോണിഗലിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം: ദുരിത നിവാരണത്തിന് നിര്‍ദ്ദേശം നല്‍കി ലിയോ വരേദ്കര്‍

 

പ്രളയം വിഴുങ്ങിയ ഡോണിഗലില്‍ ഇന്നലെ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ സന്ദര്‍ശനം നടത്തി. ഇവിടെ സംഭവിച്ചിട്ടുള്ള പ്രളയക്കെടുതി കണ്ട് താന്‍ സബ്ദനായെന്ന് പ്രധാനമന്ത്രി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഡോണിഗലിന്റെ മുഖച്ഛായ പോലും മാറിപ്പോയെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോനിഗല്‍ കൗണ്ടി കൗണ്‍സിലിന് അടിയന്തിരമായി ദുരന്ത നിവാരണ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരിക്കുകയാണ്.

മരങ്ങള്‍ വീണും, റോഡുകളില്‍ മണ്ണിടിഞ്ഞ് വീണും ഗതാഗത യോഗ്യമല്ലാതായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് ഡോനിഗലിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള കൗണ്ടി കൗണ്‍സിലിന്റെ പ്രവര്‍ദ്ധനഗ്‌നള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയശേഷമായിരുന്നു മന്ത്രിയുടെ മടക്കം. അപ്രതീക്ഷിതമായാണ് ഡോണിഗലില്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ എത്തിയത്.

കാറ്റും മഴയും നാശം വിതച്ച ഇവിടെ കെട്ടിടങ്ങളള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രളയത്തില്‍പെട്ട് ഒഴുകിപ്പോയ നിരവധി പേരെ രക്ഷിക്കാന്‍ ഇവിടുത്തെ സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. കുണ്ടും, കുഴികളും, ചെളിയും നിറഞ്ഞ് പ്രദേശമാകെ വെള്ളകെട്ടുകളായി മാറിയിരിക്കുകയാണ്. ജനവാസമില്ലാത്ത പ്രദേശമായി മാറിയെന്ന് തോന്നിക്കുംവിധം പുറത്തിറങ്ങുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഇതോടൊപ്പം പ്രദേശത്ത് കുന്നുകൂടിയ മാലിന്യ നിക്ഷേപങ്ങളില്‍ രോഗകാരികളായ സൂക്ഷ്മാണുക്കള്‍ വളരുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് നല്‍കിക്കഴിഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും ഡോണിഗലില്‍ നടന്നു വരികയാണ്.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: