അമേരിക്ക ഭീതിയില്‍, ഉഗ്രശേഷിയുമായി ഹാര്‍വി, കനത്ത നാശം ഉണ്ടായേക്കും

ഹാര്‍വി ഹുരിക്കേയ്ന്‍ ചുഴലിക്കൊടുങ്കാറ്റ് അതിശക്തമായി അമേരിക്കയില്‍ ആഞ്ഞടിക്കുമെന്ന് സൂചന. ഹാര്‍വി വെള്ളിയാഴ്ച രാത്രിയോടെ ടെക്സാസിലെത്തിക്കഴിഞ്ഞു. ടെക്‌സാസിന്റെ തെക്കന്‍ ഭാഗങ്ങളിലെ തീരങ്ങളില്‍ താമസിക്കുന്നവരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സ്‌കൂളുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ടെക്‌സാസിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചനകളനുസരിച്ച് ശനിയാഴ്ച മേഖലയില്‍ കനത്തമഴയുണ്ടാകും. ശക്തമായ കാറ്റില്‍ തിരമാലകള്‍ 12 അടിവരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കാറ്റഗറി 4 ല്‍ പെട്ട ഹാര്‍വി 12 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റാണ്. മെക്സക്കന്‍ ഉള്‍ക്കടലിനു സമീപമുള്ള തീരങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇപ്പോള്‍ മണിക്കൂറില്‍ 201 കിലോമീറ്റര്‍ വരെ നീങ്ങുന്ന ഹാര്‍വി ചുഴലിക്കാറ്റ് 300 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റില്‍ തിരമാലകള്‍ 12 അടിവരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഹാര്‍വിയെ തുടര്‍ന്ന് ലൂസിയാനയിലും ടെക്‌സസിലും ഹൂസ്റ്റണിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനായി പ്രത്യേക അടിയന്തിരസേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: