ലീമെറിക് സര്‍വകലാശാല അയര്‍ലന്‍ഡിലെ ആദ്യ പുകവലി വിമുക്ത യൂണിവേഴ്സിറ്റിയായി മാറുന്നു.

ലീമെറിക്: ക്യാംപസില്‍ നിന്നും പുകവലി ശീലം ഒഴിവാക്കി പുകവലി വിമുക്ത സര്‍വ്വകലാശാലയായി ലീമെറിക് യുണിവേഴ്‌സിറ്റിയെ മാറ്റാനുള്ള പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളില്‍ നിരന്തരമായി പുകവലി ശീലം വളരുന്നത് ഗൗരവപൂര്‍വമായി പരിഗണിക്കുന്ന ലീമെറിക്ക് യൂണിവേഴ്‌സിറ്റി ഇതിനെക്കുറിച്ച് പഠിക്കാന്‍ ആറ് അംഗങ്ങളുള്ള കമ്മീഷനെ നിയമിച്ചിരുന്നു. പുകവലി മൂലം ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പെട്ട കമ്മീഷന്‍ ക്യാമ്പസിനെ പൂര്‍ണമായും പുകവലിയില്‍ നിന്നും മുഖമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു.

യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ കമ്മീഷന്‍ തീരുമാനത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് നല്ലൊരു അവസരമായിരിക്കുമെന്ന് യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേറ്റീവ് വക്താവ് അറിയിച്ചു. വിദ്യാര്‍ഥികളിലെയും അദ്യാപകരിലെയും പുകവലി ശീലം ഇല്ലാതാകുന്നതോടെ അയര്‍ലണ്ടിലെ ആദ്യ പുകവലി വിമുക്ത സര്‍വകലാശാലയാണ് ലീമെറിക് യൂണിവേഴ്‌സിറ്റി ചരിത്രത്തില്‍ ഇടം നേടുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: