M4youth ന് മലയാളം തിരി കൊളുത്തി .

അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മലയാളത്തിന്റെ ആഭിമുഘ്യത്തില്‍ , മലയാളം ഫോര്‍ യൂത്ത് (M4youth) എന്ന പുതിയ സംരംഭത്തിന് തിരശീല ഉയര്‍ന്നിരിക്കുന്നു . ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഒട്ടേറെ സ്വപ്നങ്ങളുമായി ഉന്നതവിദ്യാഭ്യാസത്തിനായി നാട്ടില്‍ നിന്നും ഇവിടേക്ക് ചേക്കേറുന്ന വിദ്യാര്‍ഥിസമൂഹം ആ ചുവടുമാറ്റ പ്രക്രിയയില്‍ നേരിടുന്ന പ്രശ്‌നങ്ങളും , മുമ്പോട്ടുള്ള യാത്രയില്‍ നേരിടേണ്ടി വരുന്ന കടമ്പകളും എന്ന വിഷയത്തെ ആസ്പദമാക്കി ‘ ഞങ്ങളുടെ ശബ്ദം ‘ എന്ന പേരില്‍ ഒരു തുറന്ന ചര്‍ച്ച മലയാളം സംഘടിപ്പിച്ചു .

ഡബ്ലിന്‍ സിറ്റി സെന്ററിലുള്ള മക്കാട്ടി അവന്യൂ റെസ്റ്റാറ്റാന്റില്‍ വെച്ച് ഞായറാഴ്ച വൈകുനേരം നാലു മണിക്ക് തുടങ്ങിയ പരിപാടിയില്‍ M4youth എന്ന ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു . അക്കാഡമിക്കല്‍ ഇഷ്യൂസ് ഫോര്‍ മാസ്റ്റേഴ്‌സ് സ്റ്റുഡന്റസ് എന്ന വിഷയത്തില്‍ ക്രിസ്റ്റി ഏലിയാസും , ലൈഫ് ഓഫ് എ സ്റ്റുഡന്റ് ഇന്‍ അയര്‍ലണ്ട് എന്ന വിഷയത്തില്‍ ദര്‍ശന്‍ സംസാരിക്കുകയും അതെ തുടര്‍ന്നു കഫേ സ്‌റ്റൈല്‍ രീതിയിലിലുള്ള ഒരു തുറന്ന ചര്‍ച്ചയും നടന്നു .

ജോലി സാധ്യതകള്‍ , താമസ സൗകര്യങ്ങള്‍ , ഭാഷാ സംസ്‌കാര വ്യതിയാനങ്ങള്‍ തുടങ്ങി ഒട്ടനവധി മേഖലകളിലൂടെ കടന്നു പോയ ചര്‍ച്ചക്കൊടുവില്‍ മലയാളത്തിന്റെ മുന്‍ കമ്മിറ്റി അങ്കം കൂടിയായ രാജേഷ് ഉണ്ണിത്താന്‍ ഹൌ ടു അച്ചീവ് യുവര്‍ ഗോള്‍സ് ഇന്‍ ലൈഫ് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു . പ്രവാസി മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം അയര്‍ലണ്ടില്‍ ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ , M4youth എന്ന ഈ നീക്കം നിലവില്‍ ഇവിടുള്ള വിദ്യാര്‍ത്ഥികള്‍ക്കും , ഭാവിയില്‍ ഇവിടേയ്ക്ക് വരുവാന്‍ തയാറെടുക്കുന്നവര്‍ക്കും ഒരു വലിയ ആശ്വാസം തന്നെ ആയിരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപെട്ടു . M4youthmalayalam for youth എന്ന പേരില്‍ ഫേസ്ബുക് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു . അതോടൊപ്പം തന്നെ m4youthireland@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുകയും ചെയ്യാവുന്നണ് .

Share this news

Leave a Reply

%d bloggers like this: