ഡോണിഗലില്‍ വഴിയാധാരമായത് 47 കുടുംബങ്ങള്‍

ഡോനിഗല്‍: കഴിഞ്ഞ ആഴ്ചയിലുണ്ടായ പ്രളയക്കെടുതിയില്‍ നിരവധിപേര്‍ ഭവനരഹിതരായി മാറി. ബെന്‍പൂട്ടില്‍ 21, ബാന്‍ക്രാനയില്‍ 14,കാന്‍ഡോണില്‍ 10 കോണ്‍മാനില്‍ 2 അടക്കം മൊത്തം 47 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപെട്ടത്. വീട് നഷ്ടപ്പെട്ടവരെ താത്കാലിക താമസസ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഡോനിഗല്‍ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു.

അപകടത്തില്‍പെട്ടവരെക്കുറിച്ചും, കാണാതായവരെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരും കൗണ്‍സിലുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടിട്ടുണ്ട്. ഡോണിഗലില്‍ 1500 കിലോമീറ്റര്‍ റോഡ് ഗതാഗതം അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ റോഡ് 80 ശതമാനത്തോളം ഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുകയാണ്. നാശനഷ്ടം സംഭവിച്ച് കൗണ്ടിയില്‍ അറിയപ്പെടാതെ ജീവിക്കുന്നവര്‍ക്ക് ഉടന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിപ്പുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: