സ്ലൈഗോയിലെ സംയുക്ത ഓണാഘോഷം സെപ്തംബര് 2 ന്

സ്ലൈഗോ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2 നുള്ള ‘ഓണം 2017 ‘ ന്റ്‌റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു .സ്ലൈഗോയിലെ കത്തീഡ്രലിന് എതിര്‍വശത്തുള്ള ഗിലൂലി ഹാളില്‍ രാവിലെ 10 :30 മുതല്‍ വൈകുന്നേരം 05 :30 വരെയാണ് പരിപാടികള്‍ .ഓണത്തിന്റെ എല്ലാ ചേരുവകള്‍ക്കുമൊപ്പം ,വടംവലിയും ,അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പ് ആയ റോയല്‍ ക്യാറ്ററേഴ്‌സിന്റ്‌റെ ഓണസദ്യയും പരിപാടികള്‍ക്ക് മറ്റു കൂട്ടും .

സ്ലൈഗോയിലേ സംഗീത തല്‍പരരായ മലയാളി യുവതീ യുവാക്കന്മാരുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പുതിയ മ്യൂസിക് ബാന്‍ഡ് ആയ ‘സ്ലൈഗോ ഇന്ത്യന്‍ വോയ്‌സിന്റെറ’ അരങ്ങേറ്റവും ഇതോടൊപ്പം നടക്കുമെന്ന് ബെബില്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്കും , ബുക്കിങ്ങിനും
ജോണ്‍ സണ്ണി 0876965466

ബെബില്‍ പഞ്ഞിക്കാട്ടില്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

Share this news

Leave a Reply

%d bloggers like this: