അയര്‍ലണ്ടുകാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട് ശക്തമായ നിയമ ലംഘനം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്ക് അതീതമായി വര്‍ഷത്തില്‍ 90 മണിക്കൂറിലധികം സമയം ഐറിഷുകാര്‍ തൊഴിലെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനോടൊപ്പം ഇവര്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങളുടെ എണ്ണവും കുറവാണ്. യൂണിയനിലെ 15 അംഗരാജ്യങ്ങളില്‍ വര്‍ഷത്തിന്റെ 25-7 ദിവസങ്ങള്‍ അവധിയായിരിക്കുമ്പോള്‍ അയര്‍ലണ്ടുകാര്‍ക്ക് വര്‍ഷത്തില്‍ 20 ദിവസം മാത്രമാണ് ഒഴിവു ദിനങ്ങള്‍.

ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഏജന്‍സി യൂറോ ഫോണ്ട് നടത്തിയ സര്‍വേയിലാണ് ഐറിഷുകാരുടെ തൊഴില്‍ സമയം കൂടുതലാണെന്ന് കണ്ടെത്തിയത്. അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയരാന്‍ പ്രധാന കാരണം തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂടിയതാണെന്ന് ഇ.യു കമ്മീഷന്‍ റോത്ത് ഡെസി സര്‍വേ ഫലത്തോട് പ്രതികരണം നടത്തി. മാത്രമല്ല യൂണിയനിലെ പഴയ അംഗരാജ്യങ്ങള്‍ക്കിടയില്‍ ജോലിസമയം കുറവാണെങ്കിലും ചുരുക്കം ചില അംഗരാജ്യങ്ങളില്‍ തൊഴില്‍ സമയം കൂടുതലും അവധി ദിനങ്ങള്‍ കുറവുമാണ്. അയര്‍ലന്‍ഡ് ഈ ഗണത്തില്‍പ്പെടുന്ന രാജ്യമാണെന്നും ഇ.യു കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

യൂറോ ഫണ്ടിന്റെ റിയപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐറിഷുകാരുടെ ജോലി സമയത്തിനും കൃത്യമായ മാനദണ്ഡം വേണമെന്ന് സിന്‍ഫിന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രശനം ലേബര്‍ കംമീഷന്റെ പരിഗണനക്ക് വിടുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എ എം

Share this news

Leave a Reply

%d bloggers like this: