ഇന്ത്യന്‍ വംശജ യുഎസ് സാമ്പത്തികകാര്യ അസിസ്റ്റന്റ് സെക്രട്ടറിയാകാന്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ വംശജയായ അഭിഭാഷക മനീഷ സിംഗിനെ (45) സാമ്പത്തികകാര്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം സെനറ്റ് അംഗീകരിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിനു ചുക്കാന്‍പിടിക്കുന്ന നിര്‍ണായക പദവിയില്‍ മനീഷ നിയമിതയാകും.

യുഎസ് സെനറ്റര്‍ ഡാന്‍ സള്ളിവന്റെ ചീഫ് കൗണ്‍സലും, മുതിര്‍ന്ന നയ ഉപദേശകയുമായി സേവനമനുഷ്ഠിക്കുകയാണ് മനീഷ സിംഗ് ഇപ്പോള്‍. മനീഷ സിംഗിന്റെ നിയമനം സെനറ്റ് അംഗീകരിച്ചാല്‍, ചാള്‍സ് റിവ്കിന്റെ പിന്‍ഗാമിയായി മനീഷ ചുമതലയേല്‍ക്കും.

അമേരിക്കയില്‍ ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ് റിവ്കിന്‍ സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്ന് ഇതുവരെ സാമ്പത്തികകാര്യ അസിസ്റ്റന്റ് സെക്രട്ടറി പദവി ഒഴിഞ്ഞുകിടക്കുകയാണ്.

യുപിയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു ഫേ്ളാറിഡയില്‍ കുടിയേറിയതാണ് മനീഷയുടെ കുടുംബം. വാഷിംഗ്്ടണിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നു നിയമബിരുദം നേടിയശേഷം അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: