മെറ്റ് എറാന്റെ യെല്ലോ വാണിംഗ് നിലവില്‍ വന്നു: തീര പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

ഗാല്‍വേ: ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നതിനാല്‍ രാജ്യത്തെ പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ വാണിങ് നിലവില്‍ വന്നു. മെറ്റ് എറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗാല്‍വേ, മായോ, ക്ലയര്‍, കോര്‍ക്ക്, കെറി എന്നിവിടങ്ങള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനൊപ്പം തന്നെ പടിഞ്ഞാറന്‍ കൗണ്ടി കൗണ്‍സിലുകളും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീരപ്രദേശങ്ങളില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തിയായ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരസേനയും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാറ്റിന്റെ വേഗത കൂടുന്നതനുസരിച്ച് വന്‍ തിരകളില്‍പ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കൗണ്‍സിലുകളുടെ മുന്നറിയിപ്പ്. തീരപ്രദേശത്തിനു പുറമെ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നിലവിലുണ്ട്. ഞായറാഴ്ചകളില്‍ നടക്കാനിറങ്ങുന്നവരും വാഹനമോടിക്കുന്നവരും കാലാവസ്ഥാ അറിയിപ്പുകള്‍ നിരീക്ഷിച്ചതിനു ശേഷം മാത്രം പുറത്തിറങ്ങുക.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: