കൊളംബിയ സന്ദര്‍ശനത്തിനിടെ പോപ് ഫ്രാന്‍സിസിന് മുഖത്ത് പരുക്ക്

 

കൊളംബിയ സന്ദര്‍ശനത്തിനെത്തിയ പോപ്പ് ഫ്രാന്‍സിസിന് അപകടത്തില്‍ പരിക്കേറ്റു. ഇടത് പുരുകത്തിന്റെ മുകളിലും കവിളിലുമാണ് പരുക്കേറ്റത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ വശങ്ങളിലുള്ള ചില്ലില്‍ തലയിടിച്ചാണ് പരുക്കേറ്റത്. മുറിവ് ഗൗരവമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. അഞ്ച് പതിറ്റാണ്ടോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. പൊതുപരിപാടികളില്‍ സംബന്ധിക്കുന്നതിനായി മാര്‍പാപ്പയ്ക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച പോപ്മൊബൈല്‍ എന്ന വാഹനത്തില്‍ തലയിടിച്ചാണ് പോപ്പിന് പരിക്കേറ്റത്.

പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ സമര്‍പ്പണത്തിനായാണ് പോപ് ഫ്രാന്‍സിസ് കൊളംബിയയിലെത്തിയത്. ജനങ്ങളെ അഭിസംബോധന ചെയ്ത് വാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. വാഹനം പെട്ടെന്നു നിര്‍ത്തിയപ്പോള്‍ ബാലന്‍സ് തെറ്റി പോപ്പിന്റെ തല ചില്ലില്‍ ഇടിക്കുകയായിരുന്നു. പോപിന്റെ ഇടത്തെ നെറ്റിയില്‍ പുരികത്തിന് മേലെയാണ് മുറിവ് പറ്റിയത്.

മുറിവില്‍നിന്ന് ചെറിയ തോതില്‍ രക്തം പൊടിഞ്ഞതായും വക്താവ് പറഞ്ഞു. ഉടന്‍ തന്നെ അധികൃതര്‍ അദ്ദേഹത്തിന് പ്രഥമിക ശുശ്രൂഷ നല്‍കി. എന്നാല്‍ മുറിവ് ഗൗരവുമുള്ളതല്ലെന്നും അദ്ദേഹത്തിന്റെ പരിപാടികളില്‍ മാറ്റംവരുത്തിയിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: