ഡബ്ലിനിലെ പൊതു സ്ഥലങ്ങളില്‍ വീണ്ടും സാമൂഹ്യവിരുദ്ധ അഴിഞ്ഞാട്ടം

ഡബ്ലിന്‍: ഡബ്ലിന്‍ നഗര പരിധിയില്‍ പാര്‍ക്കുകളിലും നടപ്പാതകളിലും സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടര്‍ന്ന് ഗാര്‍ഡയുടെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. സമീപകാലത്ത് റിങ് സെന്റ് പാര്‍ക്കിലും, ബോര്‍ഡ് വക്കില്‍ നിന്നും പരാതികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. റിങ് സെന്റ് പാര്‍ക്കില്‍ കഴിഞ്ഞ ആഴ്ച ആളൊഴിഞ്ഞ സമയത്ത് അവിടെ എത്തിയ കൗമാര പ്രായക്കാരന് മുഖത്തും ശരീരത്തിലും ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നിരുന്നു. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്ത സിറ്റി കൗണ്‍സില്‍, പോലീസ് പെട്രോളിംഗ് പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്ക് നേരെയും ഇത്തരം ആക്രമണങ്ങള്‍ നടന്നുവരികയാണ് . കവര്‍ച്ച സംഘങ്ങളാണ് ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സിറ്റി കൗണ്‍സില്‍ ആരോപിക്കുന്നു. ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ഇത്തരം വാര്‍ത്തകള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഒഴിവു ദിവസങ്ങളിലും മറ്റും നഗരത്തിലെ പാര്‍ക്കുകളിലും ബീച്ചിലും പോകുന്നവര്‍ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് ഉണ്ട്. അനിഷ്ട സംഭവങ്ങളെ നേരിടേണ്ടി വന്നാല്‍ ഗാര്‍ഡ സ്റ്റേഷനുമായി ഉടന്‍ ബന്ധപ്പെടാനും അറിയിച്ചിരിക്കുകയാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാന്‍ പോലീസ് സംവിധാനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടതെന്ന് അറിയിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള പരാതി കൗണ്‍സില്‍ ഗാര്‍ഡ കംമീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: